അച്യുതാനന്ദനും സുധീരനും കുലംകുത്തികൾ: വെള്ളാപ്പള്ളി
അച്യുതാനന്ദനും സുധീരനും കുലംകുത്തികൾ: വെള്ളാപ്പള്ളി
Wednesday, August 31, 2016 12:12 PM IST
കട്ടപ്പന: സമുദായത്തിലെ കുലംകുത്തികളായി വി.എസും സുധീരനും അധഃപതിച്ചെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലനാട് യൂണിയനിലെ മൈക്രോഫിനാൻസ് പദ്ധതിയുടെ 21–ാം ഘട്ടം കട്ടപ്പന മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമുദായ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന തന്നെ നിരന്തരം വേട്ടയാടുന്നതു സമുദായ അംഗങ്ങളായ ഇവരാണ്. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശ പ്രചാരകരായി ഇപ്പോൾ രംഗത്തുവന്നിട്ടുള്ളവരുടെ ഗുരുഭക്‌തി മൈക്കിന് മുന്നിൽ മാത്രമാണ്. ഗുരുവിനെ എതിർത്തിരുന്നവർ ഗുരുവിന്റെ സന്ദേശ പ്രചാരകരായി മാറുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്. ‘


ഗുരുവിനെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് ഈഴവർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അധ്യക്ഷനായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.