സംസ്‌ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു
Wednesday, August 31, 2016 11:40 AM IST
തിരുവനന്തപുരം: 2016–17 വർഷത്തെ സംസ്‌ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനും പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ അംഗങ്ങളായുളള സംസ്‌ഥാനതല അവാർഡ് നിർണയ കമ്മിറ്റിയാണ് അവാർഡിനർഹമായ അധ്യാപകരെ തെരഞ്ഞെടുത്തത്. പ്രൈമറി വിഭാഗത്തിൽ 14, സെക്കൻഡറി വിഭാഗത്തിൽ 13 അധ്യാപകരെയാണ് അവാർഡിനു തെരഞ്ഞെടുത്തത്.

പ്രൈമറി തലത്തിൽ 44, സെക്കൻഡറി തലത്തിൽ 34 ശിപാർശകളാണ് കളക്ടർ അധ്യക്ഷനായുളള ജില്ലാതല സെലക്ഷൻ കമ്മിറ്റികളിൽനിന്നു ലഭിച്ചത്.

10,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. ദേശീയ അധ്യാപക ദിനമായ അഞ്ചിനു തിരുവനന്തപുരം, അട്ടക്കുളങ്ങര ഗവ.സെൻട്രൽ ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണംചെയ്യും.

അവാർഡ് ജേതാക്കളുടെ പേരു വിവരം ചുവടെ.

<ആ>പ്രൈമറി വിഭാഗം

എസ്. അഗസ്റ്റിൻ (ഹെഡ്മാസ്റ്റർ, ഗവ. യുപിഎസ്. വിളപ്പിൽശാല,തിരുവനന്തപുരം), എ. അജിതകുമാരി (പിഡി ടീച്ചർ, ഗവ. എൽപിഎസ്, ഇഞ്ചക്കാട്, കാക്കക്കുന്ന് കൊല്ലം), കെ.ആർ.ലേഖ (യുപിഎസ്എ, എസ്ആർവി യുപിഎസ് പെരുംപുളിക്കൽ, പത്തനംതിട്ട), എൻ.സി. മിനി (ഹെഡ്മിസ്ട്രസ്, ഗവ. എച്ച്എസ്എൽപിഎസ് തിരുനെല്ലൂർ, ചേർത്തല), കെ.പി. രഘുനാഥ് (ഡ്രോയിംഗ് ടീച്ചർ, സെന്റ് തോമസ് എച്ച്എസ് കല്ലറ, കല്ലറ സൗത്ത്, കോട്ടയം), സണ്ണി ജോർജ് (ഹെഡ്മാസ്റ്റർ സെന്റ് മേരീസ് എൽപി സ്കൂൾ, മുരിക്കാശേരി), സി.സി.വിശ്വനാഥൻ (ഡ്രോയിംഗ് ടീച്ചർ, ഗവ. യുപിഎസ് പുതുവൈപ്പ്, പുതുവൈപ്പ്, എറണാകുളം),

കെ. ഭാനുമതി (ഹെഡ്മിസ്ട്രസ് എഎൽപിഎസ് പൊങ്കോന്തറ, പരപ്പുക്കര, തൃശൂർ), കെ.കെ. വിനോദ് കുമാർ (ഹെഡ്മാസ്റ്റർ, ജി യു പി എസ് വടശേരിപുരം,കൊടക്കാട്, പാലക്കാട്), പി.എസ്. പ്രശാന്ത കുമാർ (പിഡി ടീച്ചർ ജി എം യുപിഎസ് അരീക്കോട്, മലപ്പുറം), സി.കെ. അനിത, യുപിഎസ്എ, പുത്തൂർമഠം എ എം യുപി സ്കൂൾ, പന്തീരൻകാവ് കോഴിക്കോട്), വി.ബേബി ( ഹെഡ്മാസ്റ്റർ, ഗവ. യുപി സ്കൂൾ തലപ്പുഴ,വയനാട്), കെ.കരുണാകരൻ (ഹെഡ്മാസ്റ്റർ, ഗവ. തലപ്പ് മിക്സഡ് യുപി സ്കൂൾ, കണ്ണൂർ), പി. രാജൻ (ഹെഡ്മാസ്റ്റർ, ജിയുപിഎസ്, ചന്തേര, മണിയത്ത്, കാസർഗോഡ്).


<ആ>സെക്കൻഡറി വിഭാഗം

ടി. മണികണ്ഠൻ (ഹെഡ്മാസ്റ്റർ, ജിഎച്ച്എസ്, കുടവൂർക്കോണം, പെരുകുളം, തിരുവനന്തപുരം), പി.സി. ബാബുക്കുട്ടി (ഹെഡ്മാസ്റ്റർ, മാർത്തോമാ എച്ച്എസ്എസ് ഫോർ ഗേൾസ്, പുലമൺ, കൊട്ടാരക്കര), ടി.ജി. സുരേഷ് (ഹെഡ്മാസ്റ്റർ ഗവ. ഡിവിഎച്ച്എസ്എസ്, ചാരമംഗലം, മയിത്തറ മാർക്കറ്റ്, ചേർത്തല),

റോയ് പി.ജോർജ് (എച്ച്എസ്എ നാച്വറൽ സയൻസ് പിഇഎം എച്ച്എസ്എസ്, തിരുവഞ്ചൂർ, കോട്ടയം), ലിസിയാമ്മ വർഗീസ്( എച്ച്എസ്എ മാത്തമാറ്റിക്സ്, സെന്റ് ജോസഫ്സ് എച്ച്എസ്എസ് കരിമണ്ണൂർ, തൊടുപുഴ), കെ.ആർ.പവിത്രൻ (ഹെഡ്മാസ്റ്റർ ജിഎച്ച്എസ്എസ് സൗത്ത് ഏഴിപ്പുറം,

വാഴക്കുളം, എറണാകുളം), പി.എ. അബ്ദുൾ ഖാദർ (ഹെഡ്മാസ്റ്റർ, ഗവ.എച്ച്എസ്എസ് വാടനാപ്പള്ളി തൃശൂർ), പി. അപ്പുക്കുട്ടൻ (എച്ച്എസ്എ, എച്ച്എസ് കാടാംപഴിപുറം, പാലക്കാട്), എം.ആർ. പുരുഷോത്തമൻ (എച്ച്എസ്എ മലയാളം, ജിവിഎച്ച്എസ്എസ് കീഴുപറമ്പ, അരിക്കോട്, മലപ്പുറം),

എം.ജി. ബൽരാജ് (എച്ച്എസ്എ ഇംഗ്ലീഷ്, ജിവിഎച്ച്എസ്എസ് ബോയ്സ്, കൊയ്ലാണ്ടി, കോഴിക്കോട്),

പി. ഹരിദാസൻ (ഹെഡ്മാസ്റ്റർ, ജിവിഎച്ച്എസ്എസ് മാനന്തവാടി,മാനന്തവാടി, വയനാട്), എം.പി. സനിൽ കുമാർ (എച്ച്എസ്എ ഫിസിക്കൽ സയൻസ്, മാമ്പ്രം എച്ച്എസ്എസ്,

പിണറായി, തലശേരി), പി.പി. അശോകൻ (ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ, ജിഎച്ച്എസ്എസ് ഉദിനൂർ, കാസർഗോഡ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.