രാഷ്ട്രപതി ഭവനിൽ കേരളത്തിന്റെ ഓണം
Wednesday, August 31, 2016 11:38 AM IST
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചു കേരളത്തിന്റെ പാരമ്പര്യകലാരൂപങ്ങളുടെ അവതരണത്തിന് ഇക്കുറി രാഷ്ട്രപതി ഭവൻ വേദിയാകും. കൈരളി എന്ന പേരിൽ കേരളം ഒരുക്കുന്ന പ്രത്യേക നൃത്തസംഗീത പരിപാടി കാണാൻ രാഷ്ട്രപതി പ്രണബ് മുഖർജി എത്തും. മൂന്നിനാണ് അവതരണം. കേരള ഗവർണർ ജസ്റ്റീസ് പി സദാശിവം, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, കേന്ദ്രമന്ത്രിമാർ എന്നിവർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും.

പത്തിനം കലാരൂപങ്ങൾ മനോഹരമായി കോർത്തിണക്കിയാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള കൈരളി ഒരുക്കിയിട്ടുള്ളത്. ഇതിൽ കലാമണ്ഡലത്തിലെ സംഘം കഥകളി അവതരിപ്പിക്കും, ഡോ.ജയപ്രദ മേനോനും സംഘവും മോഹിനിയാട്ടവുമായി അരങ്ങിലെത്തും. ഇതിനൊപ്പം ഏഴ് വാദ്യങ്ങൾ കോർത്തിണക്കി കലാശ്രീ കുഞ്ഞിരാമൻ മാരാർ അവതരിപ്പിക്കുന്ന വാദ്യമഞ്ജരിയും ചേരുന്നതാണ് അവതരണത്തിന്റെ ആദ്യഭാഗം. ഈ തത്സമയ അവതരണത്തിന്റെ തുടർച്ചയായി മയൂരനൃത്തം, കളരിപയറ്റ്, കേരളനടനം, മാർഗംകളി, ഒപ്പന, തിരുവാതിര, തെയ്യം തുടങ്ങിയ കലാരൂപങ്ങളെ സമന്വയിപ്പിച്ചുകൊണ്ട ുള്ള ആവിഷ്കാരമാണ് അവതരിപ്പിക്കപ്പെടുക. കലാരൂപങ്ങളെ സമന്യയിപ്പിച്ചുകൊണ്ട ുള്ള നൂതന അവതരണത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത് കവി പ്രഭാവർമയാണ്. സംഗീതവും സംവിധാനവും മാത്യു ടി. ഇട്ടി. നൃത്തസംവിധാനം ഗിരിജ ചന്ദ്രൻ(റിഗാറ്റ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.