ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു; ആശുപത്രിയിൽ സംഘർഷം
ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു; ആശുപത്രിയിൽ സംഘർഷം
Wednesday, August 31, 2016 11:26 AM IST
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മമരിച്ചു. വെള്ളയാംകുടി മുളകരമേട് ചേലച്ചുവട്ടിൽ കുഞ്ഞച്ചന്റെ ഭാര്യ ലീലാമ്മയാണ് (50) മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ഛർദിയെത്തുടർന്നു പ്രമേഹ രോഗിയായ ലീലാമ്മ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെത്തിയത്. വർഷങ്ങളായി ഇവിടെയായിരുന്നു ഇവർ ചികിത്സ തേടിയിരുന്നത്. പതിവുപോലെ നൽകിയിരുന്ന മരുന്നാണ് ഇന്നലെ രാത്രിയിലും കുത്തിവച്ചത്.


എന്നാൽ, അല്പ സമയത്തിനകം ശക്‌തമായി ഛർദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവമറിഞ്ഞു ബന്ധുക്കൾ സ്‌ഥലത്തെത്തിയതോടെ ആശുപത്രിയിൽ സംഘർഷാവസ്‌ഥയായി. ഇടുക്കി എസ്ഐ എസ്.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് ആശുപത്രിക്കു സംരക്ഷണം ഏർപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.