കഞ്ചാവുമായി വിദ്യാർഥികൾ പിടിയിൽ
Wednesday, August 31, 2016 11:23 AM IST
വണ്ടിപ്പെരിയാർ: രണ്ടുകേസുകളിലായി കഞ്ചാവുമായി രണ്ടു വിദ്യാർഥികൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. കുമളി ചെക്കുപോസ്റ്റിൽ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. ഏറ്റുമാനൂർ സ്വദേശിയായ അരുൺ മനോജിനെ (18) 120 ഗ്രാം കഞ്ചാവുമായും 16–കാരനെ 100 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. അരുണിനെ പീരുമേട് ജുഡീഷ്യൽ ഒന്നാംക്ലാസ് കോടതിയിലും 16–കാരനെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെയും ഹാജരാക്കി.


കുമളി ചെക്കുപോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. സെൽവരാജൻ, പ്രിവന്റീവ് ഓഫീസർമാരായ എം.എസ്. മധു, കെ.ബി. ബഷീർ, പി.ഡി. സേവ്യർ, ഓഫീസർമാരായ രാജ്കുമാർ, ജയൻ പി. ജോൺ, ഷനോജ്, ഉണ്ണിമോൻ, അഗസ്റ്റിൻ ജോസഫ് എന്നിവർചേർന്നാണ് കഞ്ചാവുകടത്തുകാരെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.