സിസ്റ്റർ ജാൻസി മാത്യു മദർ ജനറൽ
സിസ്റ്റർ ജാൻസി മാത്യു മദർ ജനറൽ
Wednesday, August 31, 2016 11:23 AM IST
കണ്ണൂർ: ഇറ്റലി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സെന്റ് അലോഷ്യസ് സ ന്ന്യാസിനീസഭയുടെ മദർ ജനറലായി കാർത്തികപുരം സ്വദേശിനിയായ സിസ്റ്റർ ജാൻസി മാത്യുവിനെ തെരഞ്ഞെടുത്തു. ഇന്ത്യയിൽനിന്ന് ആദ്യമായിട്ടാണ് ഈ സ്‌ഥാനത്തേക്ക് ഒരാൾ തെരഞ്ഞെടുക്കപ്പെടുന്നത്. കാർത്തികപുരത്തെ ആദ്യകാല കുടിയേറ്റ കർഷകരായിരുന്ന പരേതനായ വയമ്പൂര് മത്തായി –അന്നമ്മ ദമ്പതികളുടെ മകളാണു സിസ്റ്റർ ജാൻസി. ഈമാസം 10ന് ആന്ധ്രയിലെ വിജയവാഡയിലുള്ള കോൺവന്റിൽ കൃതജ്‌ഞതാബലിയും സിസ്റ്റർ ജാൻസിക്കു സ്വീകരണവും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.