നിരോധനമില്ലാത്ത ക്വാറികളുടെ പ്രവർത്തനം തടയാനാവില്ല: ഹൈക്കോടതി
നിരോധനമില്ലാത്ത ക്വാറികളുടെ  പ്രവർത്തനം തടയാനാവില്ല: ഹൈക്കോടതി
Tuesday, August 30, 2016 1:30 PM IST
കൊച്ചി: പൈതൃക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പശ്ചിമഘട്ടത്തിൽ നിലവിലുള്ള ക്വാറികളുടെ പ്രവർത്തനം സർക്കാരിന്റെ നിരോധന–നിയന്ത്രണ ഉത്തരവുകൾ ഇല്ലെങ്കിൽ തടയാനാവില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു. കോട്ടയം കൂട്ടിക്കലിലെ ക്വാറിയുടെ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ കെ. ഗംഗാധരൻ നകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.

പൈതൃക മേഖലയെ ജൈവ വൈവിധ്യ പ്രദേശമായി സംരക്ഷിക്കണമെന്ന ജൈവ വൈവിധ്യ ബോർഡിന്റെ ശിപാർശകൾ കണക്കിലെടുത്ത് ക്വാറികളുടെ പ്രവർത്തനം തടയാനാവില്ലെന്നു കോടതി പറഞ്ഞു. സംസ്‌ഥാന ജൈവ വൈവിധ്യ ബോർഡ് പരിസ്‌ഥിതി ദുർബല മേഖലയിൽ ക്വാറി പ്രവർത്തനം നിരോധിക്കണമെന്ന് സർക്കാരിന് ശിപാർശ നൽകിയിട്ടുണ്ടെങ്കിലും ഇതിന്റെ അടിസ്‌ഥാനത്തിൽ സർക്കാർ ക്വാറി പ്രവർത്തനങ്ങൾക്ക് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്തിയിട്ടില്ല. ബോർഡിന്റെ ശിപാർശയുടെ അടിസ്‌ഥാനത്തിൽ ജൈവവൈവിധ്യ നിയമത്തിൽ ഉൾപ്പെടുത്തി സർക്കാർ നിരോധന ഉത്തരവ് ഇറക്കേണ്ടിയിരുന്നു. ഇതുണ്ടാകാത്ത സാഹചര്യത്തിൽ നിലവിലെ ക്വാറികളുടെ പ്രവർത്തനം തടയാനാവില്ലെന്നാണ് ഹൈക്കോടതി വ്യക്‌തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.