ഇനിയും നിലവിളക്കു കൊളുത്തുമെന്നു മന്ത്രി സുധാകരൻ
ഇനിയും നിലവിളക്കു കൊളുത്തുമെന്നു മന്ത്രി സുധാകരൻ
Tuesday, August 30, 2016 1:21 PM IST
തിരുവനന്തപുരം: നിലവിളക്കു കൊളുത്താൻ അവസരം ലഭിച്ചാൽ ഇനിയും കൊളുത്തുമെന്നു മന്ത്രി ജി. സുധാകരൻ. എന്നാൽ, നേരത്തെ പറഞ്ഞ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ പരിപാടികളിൽ പ്രാർഥനയും വിളക്കും വേണ്ടെന്ന സുധാകരന്റെ അഭിപ്രായം വിവാദമായ സാഹചര്യത്തിൽ ഇതുസംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചങ്കൂറ്റമുള്ളവർക്കു മാത്രമേ ഇങ്ങയൊക്കെ പറയാൻ കഴിയൂ. ആർക്കും പറയാൻ കഴിയുന്ന കാര്യമല്ലിത്. സർക്കാർ പരിപാടികളിൽ നിലവിളക്കു വേണ്ടെന്നു നേരത്തെ ഇഎംഎസ് നമ്പൂതിരിപ്പാടും പറഞ്ഞിട്ടുണ്ട്. സി.എച്ച്. മുഹമ്മദ് കോയ മന്ത്രിയായിരുന്നപ്പോൾ സർക്കാർ പരിപാടിയിൽ വിളക്കു കൊളുത്താൻ വിസമ്മതിച്ചു. അന്ന് ഇതിനെ ന്യായീകരിച്ച് ഇഎംഎസ് രംഗത്തുവന്നെന്നും സുധാകരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.