ന്യൂനപക്ഷ വിധവകൾക്കുള്ള ഭവനപദ്ധതി: സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
Tuesday, August 30, 2016 1:00 PM IST
തിരുവനന്തപുരം: മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിക്ക്, പാഴ്സി, ജൈനർ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേർപ്പെടുത്തിയവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന നിർമാണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ഒരു വീടിന് രണ്ടു ലക്ഷം രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്ക്കേണ്ട.

അപേക്ഷകയുടെ സ്വന്തം പേരിൽ ബാധ്യതകളില്ലാത്ത ചുരുങ്ങിയതു രണ്ട് സെന്റ് സ്‌ഥലം ഉണ്ടായിരിക്കണം. കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബിപിഎൽ കുടുംബം, അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്കു മുൻഗണന. സർക്കാർ/അർധസർക്കാർ സ്‌ഥാപനങ്ങളിൽ സ്‌ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകളും, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ മുമ്പ് ഭവന നിർമാണത്തിന് സഹായം ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല


പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതത് കളക്ടറേറ്റിലേക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം.

അപേക്ഷാഫോം ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, മുസ്ലിം യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രം എന്നിവിടങ്ങളിൽ നേരിട്ടും <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ാശിീൃശ്യേ ംലഹളമൃല.സലൃ മഹമ.ഴീ്.ശി എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.