തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ഇടതു പാനലിന് ഏകപക്ഷീയ വിജയം. സംസ്ഥാന പ്രസിഡന്റായി ഡി.കെ. പൃഥ്വിരാജിനെ (സിഐ, തമ്പാനൂർ) തെരഞ്ഞെടുത്തു. സി.ആർ. ബിജുവാണു (എഎസ്ഐ, കൊച്ചി സിറ്റി) ജനറൽ സെക്രട്ടറി.
കേരള പോലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയാണു സി.ആർ. ബിജു. ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്കു ബിജുവിനെ മത്സരിപ്പിക്കുന്നതിൽ ചില അംഗങ്ങൾ എതിർപ്പ് അറിയിച്ചിരുന്നു. തുടർന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പാർട്ടി ഫ്രാക്ഷൻ കമ്മിറ്റി ചേർന്നാണു ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു ബിജുവിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ: വി. ഷാജി (എസ്ഐ, തിരുവനന്തപുരം റൂറൽ), കെ.പി. ഭാസ്കരൻ (എസ്ഐ, കോഴിക്കോട് റൂറൽ), കെ.ജി. പ്രകാശ് കുമാർ (എഎസ്ഐ, കണ്ണൂർ). ജോയിന്റ് സെക്രട്ടറിമാർ: ആർ. പ്രശാന്ത് (എസ്ഐ, തിരുവിതാംകൂർ ദേവസ്വം വിജിലൻസ്), പ്രേംജി കെ. നായർ (എഎസ്ഐ, കോട്ടയം), ടി. ബാബു (എഎസ്ഐ, കെഎപി നാല്), ട്രഷറർ കെ.എസ്. ഔസേപ്പ് (എഎസ്ഐ, ഇടുക്കി).
സംസ്ഥാന സ്റ്റാഫ് കൗൺസിൽ അംഗങ്ങളായി ഡി.കെ. പൃഥിരാജ്, സി.ആർ. ബിജു, പി. പ്രകാശൻ, പി. മോഹനൻ, കെ. ദിലീപ്കുമാർ എന്നിവരേയും ഇന്റേണൽ ഓഡിറ്റ് കമ്മിറ്റി അംഗങ്ങളായി നൂർ മുഹമ്മദ്, ജി. ജയചന്ദ്രൻ, പി.പി. മഹേഷ് എന്നിവരെയും 29 അംഗ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.