തെരുവുനായയെ ഇടിച്ച് ഓട്ടോ മറിഞ്ഞു, ഡ്രൈവറുടെ വൃക്ക തകർന്നു
തെരുവുനായയെ ഇടിച്ച് ഓട്ടോ മറിഞ്ഞു, ഡ്രൈവറുടെ വൃക്ക തകർന്നു
Monday, August 29, 2016 12:20 PM IST
കൊച്ചി: തെരുവുനായയുടെ ദേഹത്തു കയറിയതിനെത്തുടർന്നു നിയന്ത്രണം വിട്ടുമറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ടു ഡ്രൈവറുടെ വൃക്ക തകർന്നു. ഓട്ടോയിലുണ്ടായിരുന്ന അമ്മയും കൈക്കുഞ്ഞും അദ്ഭുതകരമായി രക്ഷപ്പെട്ടു. പിറവം കളമ്പൂർ ചെല്ലിക്കാട്ടിൽ കെ.വി. ഷൈമോനാണു (41) ഗുരുതരമായി പരിക്കേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ഒരു വൃക്ക ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

ഞായറാഴ്ച രാത്രി ഒൻപതോടെ എറണാകുളം കച്ചേരിപ്പടി–പച്ചാളം റൂട്ടിൽ അയ്യപ്പൻകാവ് കണ്ണച്ചൻതോട് ജംഗ്ഷനിലായിരുന്നു സംഭവം. നോർത്ത് റെയിൽവേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറാണു ഷൈമോൻ. യുവതിയും ഒരുവയസുള്ള കുഞ്ഞുമായി ഓട്ടം പോകുമ്പോൾ കണ്ണച്ചൻതോട് ഭാഗത്തുവച്ചു കടിപിടികൂടുകയായിരുന്ന തെരുവുനായ്ക്കൾ ഓട്ടോറിക്ഷയ്ക്കു മുന്നിൽ ചാടിവീണു. ഭയന്നുപോയ ഷൈമോൻ ബ്രേക്കിട്ടെങ്കിലും ഓട്ടോയുടെ പിൻചക്രം ഒരു നായയുടെ ദേഹത്തുകൂടി കയറിയിറങ്ങി. ഇതോടെ നിയന്ത്രണംവിട്ട് ഓട്ടോ മറിയുകയായിരുന്നു.

റോഡിൽ തെറിച്ചുവീണ ഷൈമോന്റെ ദേഹത്തേക്കാണ് ഓട്ടോ വീണത്. വയറ്റിൽ കടുത്ത രക്‌തസ്രാവമുണ്ടായ നിലയിലാണു ഷൈമോനെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ ഇടതു വൃക്ക ചതഞ്ഞു തകരാറിലായതായി കണ്ടെത്തി. തുടർന്ന് തകർന്ന വൃക്ക അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.


<ആ>ഓണപ്പരീക്ഷയ്ക്കു പോയ വിദ്യാർഥിയെ നായ ആക്രമിച്ചു

<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ27ിമൃമ്യമേേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>കടുത്തുരുത്തി: ഇരട്ടസഹോദരനും കൂട്ടുകാരനുമൊപ്പം ഓണപ്പരീക്ഷയെഴുതാൻ സ്കൂളിലേക്കു പോയ വിദ്യാർഥിയെ നായ ഓടിച്ചിട്ടു കടിച്ചു പരിക്കേൽപിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ കല്ലറ പെരുന്തുരുത്ത് സ്കൂളിനു സമീപമാണു സംഭവം. കല്ലറ സെന്റ് തോമസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി പെരുന്തുരുത്ത് കാരിച്ചാൽചിറയിൽ ബിബിൻ ബെന്നി(13)ക്കാണു കടിയേറ്റത്. ബിബിൻ തന്റെ ഇരട്ട സഹോദരൻ അബിനും കൂട്ടുകാരനുമൊപ്പം സ്കൂളിലേക്കു പോകുമ്പോഴാണു നായയുടെ ആക്രമണം. പാഞ്ഞുവന്ന നായയെ കണ്ട് മൂവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബിബിന്റെ പിന്നാലെ ഓടിയെത്തിയ നായ കാൽ മുട്ടിനു മുകളിൽ മൂന്നിടത്തായി കടിച്ചു മുറിവേൽപ്പിച്ചു. ഒരിടത്തു കടിയേറ്റു തുടയിലെ മാംസം അടർന്നുപോയി. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണു നായയെ ഓടിച്ചത്. തുടൽ പൊട്ടിച്ചെത്തിയ നായയാണു കുട്ടികളെ ആക്രമിച്ചതെന്നു നാട്ടുകാർ പറഞ്ഞു. കുട്ടിയെ ഉടൻതന്നെ ഇടയാഴത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.