ഭീകരതക്കെതിരേ തൊഴിലാളികൾ ജാഗ്രത പുലർത്തണം: എച്ച്എംഎസ്
Monday, August 29, 2016 12:08 PM IST
കൊച്ചി: രാജ്യത്ത് വർധിച്ചുവരുന്ന എല്ലാത്തരം ഭീകരവാദ പ്രവർത്തനങ്ങൾക്കുമെതിരേ തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന് എച്ച്എംഎസ് സംസ്‌ഥാന സെക്രട്ടറി ടോമി മാത്യു പത്രക്കുറിപ്പിൽ അറിയിച്ചു. ഇതു സംബന്ധിച്ച പ്രമേയം എച്ച്എംഎസ് ട്രേഡ് യൂണിയൻ സംസ്‌ഥാന നേതൃക്യാമ്പ് അംഗീകരിച്ചു. ഭീകരവാദപ്രവർത്തനങ്ങൾക്കു തൊഴിലാളികളെ കരുവാക്കാതിരിക്കാൻ തൊഴിലാളി സംഘടനകൾ ശ്രദ്ധിക്കണമെന്നും ക്യാമ്പിൽ നിർദേശം ഉയർന്നു. സോഷ്യലിസ്റ്റ് ആശയ പ്രചാരണ അവകാശ പത്രിക സംസ്‌ഥാന പ്രചാരണ ജാഥ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്താനും ക്യാമ്പിൽ തീരുമാനമായതായി അദ്ദേഹം പറഞ്ഞു.


സെപ്റ്റംബർ രണ്ടിനു നടക്കുന്ന ദേശീയ പണിമുടക്കിൽ രാജ്യത്തെ 30 കോടി തൊഴിലാളികൾ പങ്കെടുക്കും. സംസ്‌ഥാനത്തെ ക്ഷേമനിധികളുടെ അപാകതങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ സംസ്‌ഥാന സർക്കാരിന് നൽകാൻ മൂന്നംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ സമാപന ദിവസം വിവിധ വിഷയങ്ങളെ പ്രതിപാദിച്ച് എച്ച്എംഎസ് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം മനയത്ത് ചന്ദ്രൻ, സി.പി. ജോൺ എന്നിവരുടെ നേതൃത്വത്തിൽ സെമിനാർ അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.