മദർ തെരേസ–ചാവറ മെഗാ ക്വിസ്; കോഴിക്കോടിന് ഒന്നാം സ്‌ഥാനം
Monday, August 29, 2016 11:59 AM IST
കോഴിക്കോട്: മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് മലബാറിലെ യുവജനങ്ങൾക്കായി ചാവറ കൾച്ചറൽ സെന്ററും അഞ്ച് രൂപതകളിലെ കെസിവൈഎമ്മും സംയുക്‌തമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കോഴിക്കോട് രൂപതയ്ക്ക് ഒന്നാം സ്‌ഥാനം. പൂമല ഹോളിക്രോസ് ചർച്ചിലെ ജിബി കേനൻ– അലീന ഷാജി ടീം ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയും, ട്രോഫിയും നേടി.

മാനന്തവാടി രൂപതയിലെ നടവയൽ ഹോളിക്രോസ് ഫൊറാനയിൽ നിന്നുള്ള ജാൻസി വെണ്ണായപ്പള്ളിയിൽ– മിന്നു ബെന്നിച്ചൻ വെണ്ണായപ്പള്ളിയിൽ ടീമിനാണ് അമ്പതിനായിരം രൂപയുടെ കാഷ് അവാർഡ്. മൂന്നാം സമ്മാനമായ 25000 രൂപ താമരശേരി രൂപതയിലെ പടത്തുകടവ് ഹോളിഫാമിലി ചർച്ചിൽ നിന്നുള്ള ഷിൻസ് സെബാസ്റ്റ്യൻ– ബിബിൻ ജോർജ് ടീം കരസ്‌ഥമാക്കി.


വിജിലൻസ് ഡിവൈഎസ്പി ജോസി ചെറിയാൻ സമ്മാനദാനം നിർവഹിച്ചു. ഫാ. ജോസഫ് വയലിൽ അധ്യക്ഷനായി. ടോമി വലിയവീട്ടിൽ കാഷ് അവാർഡ് വിതരണം ചെയ്തു. ചാവറ കൾച്ചറൽ സെന്റർ ഡയരക്ടർ ഫാ. ജോർജ് പുഞ്ചായിൽ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.