വിശുദ്ധ എവുപ്രാസ്യമ്മയുടെ അനുഗ്രഹംതേടി ആയിരങ്ങൾ
Monday, August 29, 2016 11:59 AM IST
ഒല്ലൂർ: വിശുദ്ധ എവുപ്രാസ്യമ്മയുടെ അനുഗ്രഹം തേടി ആയിരങ്ങൾ തീർഥകേന്ദ്രത്തിലെത്തി. രാവിലെ നടന്ന ദിവ്യബലി മുതൽ രാത്രി വളരെ വൈകിയും വൻ ഭക്‌തജനത്തിരക്കാണു തിരുനാളിന് അനുഭവപ്പെട്ടത്.

10 ദിവസങ്ങളിലായി നടന്നുവന്ന ആഘോഷങ്ങൾ ഇന്നലെ വൈകിട്ടു നടന്ന ഭക്‌തിസാന്ദ്രമായ പ്രദക്ഷിണത്തോടെ സമാപിച്ചു. രാവിലെ ആറിനു നടന്ന ദിവ്യബലിക്ക് തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് കാർമികത്വം വഹിച്ചു. തിരുനാൾ ദിവ്യബലിക്കു മോൺ. ജോർജ് കോമ്പാറ നേതൃത്വം നല്കി. തുടർന്നു നടന്ന ഊട്ടുനേർച്ചയ്ക്ക് അമ്പതിനായിരത്തോളം പേർ പങ്കെടുത്തു.


വൈകിട്ടു നടന്ന ദിവ്യബലിക്കു ഫാ. വിൽസൻ പിടിയത്ത് കാർമികത്വം വഹിച്ചു. എവുപ്രാസ്യമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഒല്ലൂർ മേരിമാത ദേവാലയത്തിലേക്കു നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.