വീഴ്ച മറയ്ക്കാൻ മന്ത്രിമാരുടെ വിവാദ പ്രസ്താവന: കുമ്മനം
വീഴ്ച മറയ്ക്കാൻ മന്ത്രിമാരുടെ വിവാദ പ്രസ്താവന: കുമ്മനം
Monday, August 29, 2016 11:45 AM IST
കൊച്ചി: ഇടതുമുന്നണി സർക്കാരിന്റെ നൂറു ദിവസത്തെ ഭരണത്തിലെ വീഴ്ചകൾ മറച്ചുപിടിക്കുന്നതിനുവേണ്ടി മന്ത്രിമാർ വിവാദ പ്രസ്താവനകൾ നടത്തി ജനശ്രദ്ധ തിരിക്കാ ൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നൂറു ദിവസത്തെ ഭ രണം കേരളത്തെ കൊലക്കളമാക്കിയെന്നും വികസനരാഹിത്യത്തിലേ ക്ക് കൂപ്പുകുത്തിച്ചെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.

എടുത്തു പറയാവുന്ന നേട്ടങ്ങൾ ഒന്നും തന്നെ മൂന്നു മാസത്തെ ഇട തുഭരണത്തിൽ ഇല്ല. നിത്യോപയോ ഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനജീവിതം ദുസഹമായിരിക്കുകയാണ്. തൊഴിൽ, വ്യവസായ മേഖലകൾ മുരടിച്ചു. മിച്ചഭൂമി പതിച്ചു കിട്ടുമെന്ന പാവപ്പെട്ട ഭൂരഹിതരുടെ പ്രതീക്ഷകൾ അസ്‌ഥാനത്താക്കിക്കൊണ്ട് വൻകിട മൂലധന ശക്‌തികളുടെ ഭൂമി കൈയേറ്റങ്ങൾ അരക്കിട്ടുറപ്പിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ദളിത് പീഡനങ്ങൾ സംസ്‌ഥാനത്ത് വർധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.