എൻജിനിയറിംഗ് ഐടി വൈവാ മാർക്ക് ഉൾപ്പെടുത്തിയില്ല, വിദ്യാർഥികൾക്ക് ഉപരിപഠന സാധ്യത തടസപ്പെടുന്നു
Monday, August 29, 2016 11:45 AM IST
പത്തനംതിട്ട: എംജി സർവകലാശാലയുടെ ഐടി എൻജിനിയറിംഗ് അവസാനവർഷ പരീക്ഷയുടെ മാർക്കിനൊപ്പം വൈവാ മാർക്ക് കൂടി ഉൾപ്പെടുത്താത്തതിനാൽ വിദ്യാർഥികളുടെ ഉപരിപഠന സാധ്യത തടസപ്പെടുന്നതായി പരാതി. കഴിഞ്ഞ 17ന് പുറത്തുവന്ന ഫലത്തിന്റെ ഇന്റർനെറ്റ് കോപ്പിയിലാണ് വൈവ മാർക്ക് ഉൾപ്പെടുത്താത്തത്.

മാർക്ക് ലിസ്റ്റ് പുറത്തുവരുമ്പോൾ വൈവ മാർക്കു കൂടി ഉണ്ടാകുമെന്ന് സർവകലാശാല അധികൃതർ പറയുന്നുണ്ടെങ്കിലും രണ്ടാഴ്ച പിന്നിടുമ്പോഴും ഇതിനുള്ള നടപടി ആയിട്ടില്ല. ഉപരിപഠനത്തിനായി വിദേശത്തും മറ്റും പോകാൻ തയാറെടുക്കുന്ന കുട്ടികൾക്ക് രണ്ടുദിവസത്തിനകം മാർക്ക് ലിസ്റ്റ് സമർപ്പിക്കേണ്ടതുണ്ട്. മാർക്ക് ലിസ്റ്റ് സർവകലാശാലയിൽ നിന്നു നേരിട്ടു വാങ്ങുന്നതിനായി എത്തിയ കുട്ടികളോട് സർവകലാശാല അധികൃതർ നിഷേധാത്മക നിലപാട് സ്വീകരിച്ചതായും പരാതിയുണ്ട്. ഇതു സംബന്ധമായി കുട്ടികൾ നൽകിയ പരാതിയിലും നടപടിയെടുത്തിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.