പ്രഫഷണൽ നാടക മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു
Monday, August 29, 2016 11:45 AM IST
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന എട്ടാമതു ദർശന അഖില കേരള പ്രഫഷണൽ നാടക മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു. രചന, സംവിധാനം, അഭിനയം, അവതരണം എന്നീ വിഭാഗങ്ങളിലെ മികച്ച കലാകാരന്മാരെയും സമിതികളെയും കണ്ടെത്തുന്നതിനും അവർക്ക് അംഗീകാരമുദ്ര നൽകുന്നതിനും വേണ്ടിയാണു നാടകമത്സരം സംഘടിപ്പിക്കുന്നത്. മികച്ച നാടകത്തിന് 25,000 രൂപയും മുകളേൽ ഫൗണ്ടേഷന്റെ എവർറോളിംഗ് ട്രോഫിയും ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന 10 നാടകങ്ങൾ ഒക്ടോബർ 21 മുതൽ 30 വരെ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ, നാടകമത്സരം, ദർശന സാംസ്കാരിക കേന്ദ്രം, കോട്ടയം–ഒന്ന് എന്ന വിലാസത്തിൽ ബന്ധപ്പെടണം ഫോൺ. 04812564755, 9846478093.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.