ട്രെയിൻ ഗതാഗതം താറുമാറായി, യാത്രക്കാർ വലഞ്ഞു
ട്രെയിൻ ഗതാഗതം താറുമാറായി, യാത്രക്കാർ വലഞ്ഞു
Sunday, August 28, 2016 1:18 PM IST
തിരുവനന്തപുരം: അങ്കമാലി കറുകുറ്റിയിൽ മംഗലാപുരം എക്സ്പ്രസ് പാളം തെറ്റിയതിനെത്തുടർന്നു തിരുവനന്തപുരത്തു നിന്നുള്ള ട്രെയിൻ സർവീസ് താറുമാറായി. തിരുവനന്തപുരം സെൻട്രൽ അടക്കമുള്ള സ്റ്റേഷനുകളിൽ എത്തിയ ദീർഘദൂര യാത്രക്കാരുൾപ്പെടെ ആയിരക്കണക്കിനു പേർ വലഞ്ഞു.

തിരുവനന്തപുരത്തുനിന്ന് ഇന്നലെ പുറപ്പെടേണ്ടിയിരുന്നതും അവിടെ എത്തിച്ചേരേണ്ടതുമായ മുപ്പതിലേറെ ട്രെയിനുകളാണു പൂർണമായും ഭാഗികമായും റദ്ദാക്കിയത്. ഇന്നലെ പുലർച്ചെ മുതൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരാണു വലഞ്ഞത്. തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസ്, തിരുവനന്തപുരം– ഗോരഖ്പുർ രപ്തി സാഗർ എക്സ്പ്രസ്, കൊച്ചുവേളി– ഹൈദരാബാദ് എക്സ്പ്രസ്, കന്യാകുമാരി– മുംബൈ ജയന്തി ജനത എക്സ്പ്രസ്, കന്യാകുമാരി– ബംഗളൂരു ഐലൻഡ് എക്സ്പ്രസ്, നാഗർകോവിൽ– മംഗലാപുരം പരശുറാം എക്സ്പ്രസ് എന്നിവ അടക്കമുള്ള ട്രെയിനുകൾ നാഗർകോവിൽ, ഈറോഡ് വഴി തിരിച്ചുവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.