തെരുവുനായ ആക്രമണം: സുപ്രീംകോടതി നിയോഗിച്ച കമ്മീഷനു കൊച്ചിയിൽ ഓഫീസ്
Sunday, August 28, 2016 1:18 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനനന്തപുരം: കേരളത്തിലെ തെരുവുനായ ആക്രമണത്തെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് സിരിജഗൻ കമ്മീഷനു കൊച്ചിയിൽ ഓഫീസ് അനുവദിക്കാൻ അഞ്ചു മാസത്തിനു ശേഷം സർക്കാർ നിർദേശം.

സംസ്‌ഥാനത്തു രൂക്ഷമായ തെരുവുനായ ആക്രമണത്തെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി കഴിഞ്ഞ ഏപ്രിൽ അഞ്ചിനു നിയോഗിച്ച ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് എസ്. സിരിജഗന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന് എറണാകുളം നഗര ത്തിൽ ഓഫീസും ആവശ്യത്തിനു സ്റ്റാഫും കാറും ഡ്രൈവറും നൽകാൻ കൊച്ചി കോർപറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കൊണ്ടാണു തദ്ദേശ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.

കേരളത്തിലെ തെരുവുനായ പ്രശ്നം പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച സിരിജഗൻ കമ്മിഷന് ആവശ്യമായ അടിസ്‌ഥാന സൗകര്യം ഒരുക്കാൻ സംസ്‌ഥാന സർക്കാർ തയാറാകാതിരുന്നതിനാൽ സമിതിയുടെ പ്രവർത്തനം തുടങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ഇതു വിവിധ തലങ്ങളിൽ ഏറെ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. തിരുവനന്തപുരം വിഴിഞ്ഞം പുല്ലുവിളയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ സ്ത്രീ മരിക്കുകയും സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പിഞ്ചുകുട്ടികളടക്കം പട്ടികളുടെ കടിയേൽക്കേണ്ടി വരുന്ന ഭീകര അവസ്‌ഥ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇതേക്കുറിച്ചു പഠിക്കാൻ കോടതി നിയോഗിച്ച സമിതി അനാഥാവസ്‌ഥയിലാണെന്നു സർക്കാരിനും ബോധ്യമായത്.


തുടർന്നാണു സംസ്‌ഥാനത്ത് ആവശ്യമായ പഠനം നടത്തി കോടതിക്കു റിപ്പോർട്ട് നൽകാൻ അടിസ്‌ഥാന സൗകര്യ ങ്ങൾ സർക്കാർ ഒരുക്കി നൽകിയത്. ഇതിന്റെ ഭാഗമായി ഇ.കെ. നാരായണൻ കുട്ടിയെ സിരിജഗൻ സമിതിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഒരു ഓഫീസ് അസിസ്റ്റന്റിനെയും നിയമിച്ചിട്ടുണ്ട്.

അനുപം ത്രിപാഠി ഫയൽ ചെയ്ത കേസിലാണു കേരളത്തിലെ തെരുവു നായ് ആക്രമണത്തെക്കുറിച്ചു പഠിക്കാൻ സിരിജഗൻ സമിതിയെ സുപ്രീംകോടതി നിയമിച്ചത്.

സംസ്‌ഥാന നിയമ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ എന്നിവരും സമിതിയിൽ അംഗങ്ങളാണ്. അന്വേഷണ കമ്മീഷനു പ്രവർത്തിച്ചു റിപ്പോർട്ട് തയാറാക്കാൻ ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കാൻ സംസ്‌ഥാന സർക്കാരിനു നിർദേശം നൽകുകയായിരുന്നു. എന്നാൽ, ഓഫീസോ ജീവനക്കാരോ മറ്റ് അടിസ്‌ഥാന സൗകര്യമോ ഒരുക്കാൻ തയാറാകാതിരുന്നത് ഏറെ വിമർശനങ്ങൾക്ക് ഇടയാ ക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.