പി. ജയരാജന്റെ സുരക്ഷ കർശനമാക്കി
പി. ജയരാജന്റെ  സുരക്ഷ കർശനമാക്കി
Sunday, August 28, 2016 1:03 PM IST
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനു കഴിഞ്ഞ ദിവസം ലഭിച്ച ഭീഷണിക്കത്തിന്റെ അടിസ്‌ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി ജില്ലാ പോലീസ് മേധാവി സഞ്ജയ് കുമാർ ഗുരുഡിൻ അറിയിച്ചു.

ഐഎസിന്റെ പേരിലാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ കത്ത് ലഭിച്ചത്. കത്തിന്റെ ഗൗരവം കണക്കിലെടുത്തു ജയരാജനു പ്രത്യേക പോലീസ് സംഘത്തിന്റെ നിരീക്ഷണമുണ്ടാകും. നിലവിൽ മൂന്നു സായുധ പോലീസുകാരുടെ കാവലുണ്ട്. ഇതുകൂടാതെ മഫ്ടിയിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തും പി. ജയരാജന്റെ വീടിനു സമീപവും നിരീക്ഷണമുണ്ടാകും. കൂടാതെ ഇദ്ദേഹത്തിന്റെ പൊതുപരിപാടികളിലും പ്രത്യേകം നിരീക്ഷണവും പട്രോളിംഗും ഉണ്ടാകുമെന്നു പോലീസ് മേധാവി അറിയിച്ചു. കത്തിന്റെ ഉറവിടം കണ്ടെത്തി ആവശ്യമായ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പി. ജയരാജൻ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽ കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.