ഹജ്‌ജ് തീർഥാടകരുടെ വിമാന മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു
Sunday, August 28, 2016 1:03 PM IST
നെടുമ്പാശേരി: സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശേരി ഹജ്‌ജ് ക്യാമ്പ് വഴി സെപ്റ്റംബർ 4, 5 തീയതികളിൽ ഹജ്‌ജ് കർമം നിർവഹിക്കാൻ യാത്രയാകുന്ന തീർഥാടകരുടെ വിമാന മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. ഈ ദിവസങ്ങളിൽ 450 തീർഥാടകരുമായി വൈകുന്നേരം 5.30 നാണ് നെടുമ്പാശേരിയിൽനിന്നു സൗദി എയർലൈൻസ് വിമാനം യാത്രയാകുന്നത്.

അവസാന വിമാനത്തിൽ കേരളത്തിൽനിന്നുള്ള തീർഥാടകർക്ക് പുറമെ ലക്ഷദ്വീപിൽനിന്നുള്ള 285 തീർഥാടകരും മാഹിയിൽ നിന്നുള്ള 28 തീർഥാടകരും യാത്രയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.