കലാ–കായിക അധ്യാപക നിയമനമില്ല; ആറായിരത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു
Sunday, August 28, 2016 1:03 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കലാ, കായിക, പ്രവൃത്തിപരിചയ അധ്യാപകരുടെ ആറായിരത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. എയ്ഡഡ് സ്കൂളുകളിൽ 4,065 അ ധ്യാപകരെ എംപ്ലോയ്മെന്റ് എക് സേഞ്ചുകൾ മുഖേന താത്കാലിക അടിസ്‌ഥാനത്തിൽ അടിയന്തരമായി നിയമിക്കണമെന്ന് വ്യക്‌തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴി ഞ്ഞ ഫെബ്രുവരി 27ന് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇത് ഇപ്പോഴും ചുവപ്പുനാടയിലാണ്.

4,065 പേരിൽ കലാ, കായിക, പ്ര വൃത്തിപരിചയ അധ്യാപക വിഭാഗ ങ്ങളിലായി 1,355 പേരെ വീതം നിയമിക്കണമെന്നായിരുന്നു ഉത്തരവ്. ഇതിനായി എസ്എസ്എ പ്രത്യേക ഫണ്ടും നീക്കിവച്ചിരുന്നു. എന്നാൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധിക അധ്യാപകരെ കലാ, കായിക, പ്രവൃത്തിപരിചയ അധ്യാപകരായി മാറ്റിനിയമിക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

നിലവിൽ കലാ, കായിക, പ്രവൃ ത്തിപരിചയ അധ്യാപകരില്ലാത്ത സ്കൂളുകളിൽ ഈ വിഭാഗത്തിൽ പ്പെടുത്തി അധിക അധ്യാപകരെ നൽകുകയാണ്. അതതു വിഷയങ്ങളിൽ ഏതാനും ആഴ്ചകൾ പരിശീലനം നൽകിയശേഷമാണ് ഇവർക്കു നിയമനം നൽകുന്നത്. കലാ, കായിക മേഖലയിൽ പ്രാവീണ്യം നേടിയവരെ ഒഴിവാക്കി ഈ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്തവരെ അധ്യാപകരായി നിയമിക്കുന്നത് വിദ്യാർഥികളുടെ ഭാവി യെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

സംസ്‌ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കലാ, കായിക, പ്രവൃത്തിപരിചയ അധ്യാപകരെ നിയമിക്കാത്തതുമൂലം ഇവർക്കായി കേന്ദ്രസർക്കാർ എസ്എസ്എ മു ഖേന അനുവദിക്കുന്ന കോടികളുടെ ഫണ്ടും പാഴാകുകയാണ്. ഓരോവർഷവും ഈ വിഭാഗത്തിനുള്ള അധ്യാപകർക്ക് ശമ്പളവും ആനുകൂല്യവും നൽകുന്നതിനായി അനുവദിക്കുന്ന കോടികൾ ചെലവഴിക്കാതെ നഷ്‌ടമായിപ്പോവുകയാണ്.

2010–11 അധ്യയനവർഷത്തേക്ക് 28 കോടിയും 2011–12 വർഷത്തേക്ക് 84.02 കോടി രൂപയും 2015–16 ലേക്ക് 88.53 കോടിയുമാണ് കേന്ദ്രം കലാ– കായിക–പ്രവൃത്തിപരിചയ അധ്യാപകർക്കായി അനുവദിച്ചത്. എന്നാ ൽ, ഇതിൽ ഒരു പൈസ പോലും ചെലവഴിക്കാൻ സംസ്‌ഥാന സർക്കാരിനായിട്ടില്ല. 2012–13 വർഷം അനു വദിച്ച 26.25 കോടിയിൽ 9.67 കോ ടിയും 2013–14 വർഷം അനുവദിച്ച 80.10 കോടിയിൽ 70.53 കോടിയും 2014–15ൽ 88.11 കോടിയിൽ 15.4 കോ ടിയും ചെലവഴിച്ചതായാണു കണ ക്കുകൾ സൂചിപ്പിക്കുന്നത്. അധ്യാപ കരുടെ നിയമനം നടക്കാത്തതിനാ ൽ ചെലവഴിച്ച തുക പൂർണമായും വകമാറ്റുകയാണുണ്ടായത്.

കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ ട്രഷറിയിൽ അടച്ചിട്ടുണ്ടെങ്കിലും സർക്കാർ ഈ മേഖലയിൽ ഒരു അധ്യാപകനെപ്പോലും നിയമിച്ചിട്ടില്ലെന്നാണ് എസ്എസ്എയിൽനിന്ന് ഔദ്യോഗികമായി ലഭിക്കുന്ന വിശദീകരണം. 1987 മുതലാണ് സംസ്‌ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കലാ, കായിക, പ്രവൃത്തിപരിചയ അധ്യാപകരുടെ നിയമനങ്ങൾ അനിശ്ചിതത്വത്തിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.