സംസ്‌ഥാന ബധിര കായികമേള: കോട്ടയം കുതിപ്പു തുടരുന്നു
സംസ്‌ഥാന ബധിര കായികമേള: കോട്ടയം കുതിപ്പു തുടരുന്നു
Saturday, August 27, 2016 11:29 AM IST
കോഴിക്കോട്: മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടക്കുന്ന 22–ാമത് സംസ്‌ഥാന ബധിര കായികമേളയിൽ രണ്ടാം ദിവസവും കോട്ടയത്തിന്റെ കുതിപ്പ്. കോട്ടയത്തിന് 111.5 പോയിന്റുകൾ നേടിയപ്പോൾ, എറണാകുളം 97 പോയിന്റുമായി രണ്ടാമതുണ്ട്. ആതിഥേയരായ കോഴിക്കോട് 96.5 പോയിന്റുമായി മൂന്നാം സ്‌ഥാനത്തു നിൽക്കുന്നു. എറണാകുളവും, കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മറ്റു ജില്ലകളുടെ പോയിന്റ് നില: വയനാട്–45, മലപ്പുറം– 42, പാലക്കാട്– 40, കണ്ണൂർ– 34, കൊല്ലം– 34, തിരുവന്തപുരം– 23, തൃശൂർ– അഞ്ച്, പത്തനംതിട്ട– രണ്ട്. വെള്ളിയാഴ്ച ആരംഭിച്ച മേള ഇന്ന് വൈകുന്നേരത്തോടെ കൊടിയിറങ്ങും. സമാപനചടങ്ങിൽ സംസ്‌ഥാന സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ ട്രോഫികൾ വിതരണം ചെയ്യും.

മത്സരഫലം: ഒന്നും, രണ്ടും സ്‌ഥാനക്കാർ

ആൺകുട്ടികൾ– 14 വയസിൽ താഴെ (200 മീറ്റർ)

പി.എം.എമ്മാനുവൽ–കോട്ടയം, നിജാസ്– കോഴിക്കോട്

(400 മീറ്റർ)

അർസൽ ജാവേദ്– കോഴിക്കോട്, വിനീഷ്– വയനാട്

(ലോംഗ്ജംപ്)

അർസൽ ജാവേദ്–കോഴിക്കോട്, റിഥ്വിൻ– കൊല്ലം

(ഹൈജംപ്)

വിനീഷ്– വയനാട്, മുഹമ്മദ് ഹാരിഷി– വയനാട്

ആൺകുട്ടികൾ– 16ന് താഴെ (200 മീ)

എസ്. സാഗർ– കോട്ടയം, മുഹമ്മദ് റാഫി– കോഴിക്കോട്

(400 മീ)

മനോ– കൊല്ലം, ഷ്നോസ് ഷിബു– കോട്ടയം

( 1500 മീ)

ആന്റോ മാത്യു– കോട്ടയം, പി.അബ്ദുല്ല– മലപ്പുറം

( ഹൈജംപ്)

എം.എം.അജ്മൽ– എറണാകുളം, ടി.സി.ആനന്ദ്– കോഴിക്കോട്

(ഷോട്ട്പുട്ട്)

ഫവാസ്– കോഴിക്കോട്, സ്നേഹൻ– വയനാട്

(ഡിസ്കസ്ത്രോ)

എസ്.അരവിന്ദ്– കോഴിക്കോട്, അക്ഷയ് പ്രസന്നൻ–കോഴിക്കോട്

(ജാവലിൻ ത്രോ)

എസ്.അരവിന്ദ്– കോഴിക്കോട്, അക്ഷയ് പ്രസന്നൻ–കോഴിക്കോട്

പുരുഷ വിഭാഗം–(400 മീ)


ഷിനോയ് ആന്റണി– കോട്ടയം, ഗ്ലാഡിൻ തോമസ്–തിരുവനന്തപുരം

( 1500 മീ)

ഗ്ലാഡിൻ തോമസ്–തിരുവനന്തപുരം, മുഹമ്മദ് സുഹൈൽ–പാലക്കാട്

( 5000 മീ)

ആർ.ശിവദാസൻ–പാലക്കാട്, ഔസേഫ് ലിബിൻ–എറണാകുളം

(10000 മീ)

ആർ.ശിവദാസൻ– പാലക്കാട്, എം.കെ.അനീഷ്– പാലക്കാട്

(ട്രിപ്പിൾ ജംപ്)

പി.എസ്.അജീഷ്– തൃശൂർ, പി.കെ.ദിലീഷ്– പാലക്കാട്

(ഹൈജംപ്)

നിഹാദ്– കോഴിക്കോട്, ജിജോ–എറണാകുളം

(ഷോട്ട്പുട്ട്)

ആർ.സിബി– കൊല്ലം, മുഹമ്മദ് സഫ്വാൻ–കോഴിക്കോട്

(ജാവലിൻ ത്രോ)

പി.രാജു– മലപ്പുറം, കെ.ബബീഷ്– കോഴിക്കോട്

പെൺകുട്ടികൾ– 12 വയസിൽ താഴെ– ( 200 മീ)

അഞ്ജു– എറണാകുളം, അനുഷ രജീഷ്–കോട്ടയം

(ലോംഗ്ജംപ്)

ഫാത്തിമദുൽ– കണ്ണൂർ, രമിജെയ്–കണ്ണൂർ

പെൺകുട്ടികൾ– 14ൽ താഴെ (200 മീ)

നന്ദിത ഷിബു–എറണാകുളം, ആഷ്ലി ഷാജി– കോട്ടയം

(400 മീ)

നന്ദിത ഷിബു–എറണാകുളം, ടി.ബി.അഞ്ജന മരിയ–എറണാകു ളം

(ഷോട്ട്പുട്ട്)

ആൻ മരിയ ക്രിസ്റ്റീൻ–എറണാകു ളം, അഫ്സാന– എറണാകുളം

പെൺകുട്ടികൾ– 16ൽ താഴെ (200 മീ)

കെ.ആർ.കാർത്തിക– കോട്ടയം, അലീന ഷാജി– കോട്ടയം

(400 മീ)

കെ.ആർ.കാർത്തിക– കോട്ടയം, പി.ആർ.സോബിയ– കോട്ടയം

(ഷോട്ട്പുട്ട്)

ജോസ്ന തോമസ്– മലപ്പുറം, വി.അഞ്ജന– കോഴിക്കോട്

(ഡിസ്കസ്ത്രോ)

ജോസ്ന തോമസ്– മലപ്പുറം, മീനു പവിത്രൻ– കണ്ണൂർ

വനിതകൾ (400മീ)

അമല മുരളി– കോട്ടയം, മായ– വയനാട്

(ലോംഗ്ജംപ്)

യു.എസ്.അഭിരാമി കൃഷ്ണ– തിരുവനന്തപുരം, വിസ്മയ രജീഷ്– കോട്ടയം

(ഹൈജംപ്)

കെ.കെ.കൃഷ്ണപ്രിയ–എറണാകു ളം, അഞ്ജലി– കോഴിക്കോട്

(ജാവലിൻ ത്രോ)

എ.ബി.അശ്വതി– കോട്ടയം, എൻ.കെ. അഞ്ജന– കണ്ണൂർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.