അസി. സെയിൽസ് മാൻ: പരീക്ഷയെഴുതിയത് നാലു ലക്ഷത്തിലധികം പേർ
Saturday, August 27, 2016 11:10 AM IST
തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപറേഷൻ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് ഇന്നലെ പിഎസ്സി നടത്തിയ പരീക്ഷിൽ പങ്കെടുത്തതു നാലു ലക്ഷത്തോളം ഉദ്യോഗാർഥികൾ. സംസ്‌ഥാന വ്യാപകമായി 1737 പരീക്ഷാ കേന്ദ്രങ്ങളാണു പിഎസ്സി സജ്‌ജീകരിച്ചിരുന്നത്. 14 ജില്ലകളിലായി 4,24,161 പേരാണ് പരീക്ഷ എഴുതുന്നതിനായി അപേക്ഷിച്ചിരുന്നത്. തിരുവനന്തപുരം ജില്ലയിൽ മാത്രം മുക്കാൽ ലക്ഷത്തോളം പേർ പരീക്ഷ എഴുതി.

സ്കൂളുകൾക്ക് ഇന്നലെ പ്രവൃത്തിദിനമായിരുന്നുവെങ്കിലും പിഎസ്സി പരീക്ഷാ കേന്ദ്രങ്ങളായി നിശ്ചയിച്ചിരുന്ന സ്കൂളുകളിൽ ഉച്ചവരെ മാത്രമാണു ക്ലാസുകളുണ്ടായിരുന്നത്. ഉച്ച കഴിഞ്ഞ് രണ്ടു മുതൽ 3.15 വരെയായിരുന്നു പരീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.