ഇന്റർനാഷണൽ സ്പേസ് നിയമത്തിൽ പിജി നേടുന്ന ആദ്യ മലയാളി
ഇന്റർനാഷണൽ സ്പേസ് നിയമത്തിൽ പിജി നേടുന്ന ആദ്യ മലയാളി
Saturday, August 27, 2016 10:49 AM IST
പാലക്കാട്: എയർ ആൻഡ് സ്പേസ് നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്‌ഥമാക്കുന്ന ആദ്യ മലയാളിയെന്ന ബഹുമതി നിഖിൽ ബാലന്.

സംസ്‌ഥാന സാംസ്കാരിക മന്ത്രി എ.കെ. ബാലന്റെയും റിട്ട. ആരോഗ്യ ഡയറക്ടർ ഡോ.പി.കെ. ജമീലയുടെയും മകനാണ് നിഖിൽ. നെതർലൻഡിലെ ലെയ്ഡൻ സർവകലാശാലയിൽനിന്നാണ് നിഖിൽ ബിരുദാനന്തര ബിരുദം കരസ്‌ഥമാക്കിയത്. തിരുവന്തപുരം ഗവൺമെന്റ് ലോ കോളജിൽനിന്ന് എൽഎൽബി പൂർത്തിയാക്കിയ നിഖിൽ ഇന്റർനാഷണൽ സ്പേസ് നിയമം പ്രധാന വിഷയമായെടുത്താണു ബിരുദാനന്തര പഠനത്തിനു ചേർന്നത്. ഇന്ത്യയുടെ ബഹിരാകാശ നിയമ രൂപീകരണത്തിൽ ഭാവിസാധ്യത എന്ന പ്രബന്ധം അവതരിപ്പിച്ചാണു ബിരുദം നേടിയത്. ബഹിരാകാശ പരീക്ഷണത്തിൽ സമഗ്ര നിയമനിർമാണത്തിന്റെ സാധ്യതയെന്നതായിരുന്നു. പ്രബന്ധത്തിന്റെ ഉള്ളടക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.