സുരക്ഷിത ഭവനം പദ്ധതിയുടെ മറവിൽ തട്ടിപ്പുസംഘം പ്രവർത്തിക്കുന്നുണ്ടെന്നു നടൻ ദിലീപ്
Saturday, August 27, 2016 10:38 AM IST
കൊച്ചി: സ്വന്തമായി വീടില്ലാത്തവർക്ക് ആശ്വാസമായി തുടങ്ങിയ സുരക്ഷിത ഭവനം പദ്ധതിയുടെ മറവിൽ പണം തട്ടുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരം പെരുങ്കള്ളന്മാരെ ജനം തിരിച്ചറിയണമെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടൻ ദിലീപ് പറഞ്ഞു. കൊട്ടാരക്കര, പുനലൂർ പ്രദേശങ്ങളിൽ സുരക്ഷിത ഭവനം പദ്ധതിയിലൂടെ വീടു വാങ്ങി തരാമെന്നു പറഞ്ഞാണു പണം തട്ടുന്നത്. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ആരും അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഇങ്ങനെയൊരു പണപ്പിരിവു നടത്താൻ ആരെയും ഏൽപ്പിച്ചിട്ടില്ല. ഇത്തരം കള്ളത്തരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് സ്റ്റേഷനിലോ പദ്ധതി പ്രവർത്തകരെയോ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ നേതൃത്വത്തിൽ ജിപി ചാരിറ്റബിൾ ട്രസ്റ്റും കേരള ആക്ഷൻ ഫോഴ്സും സംയുക്‌തമായി ചിങ്ങം ഒന്നിനാണു പദ്ധതി തുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.