അബ്കാരികൾ പണം കൊടുക്കുന്നതു രേഖപ്പെടുത്താറുണ്ട്: അരവിന്ദാക്ഷൻ
Saturday, August 27, 2016 10:38 AM IST
കോട്ടയം: അബ്കാരി കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ കണക്കു പുസ്തകം പരിശോധിച്ചാൽ ബാർ കോഴ ഇടപാടിലെ സത്യം വെളിപ്പെടുമെന്നു സിഎംപി ജനറൽ സെക്രട്ടറി കെ.ആർ. അരവിന്ദാക്ഷൻ. ഈ ബുക്ക് എന്തുകൊണ്ടു വിജിലൻസ് പരിശോധിക്കുന്നില്ല. അസോസിയേഷന്റെ നേതൃത്വത്തിൽ പണം കൊടുക്കുന്നത് ഈ ബുക്കിൽ രേഖപ്പെടുത്താറുണ്ട്.

ബാറുടമകൾ രാഷ്ട്രീയ പാർട്ടികൾക്കു പണം കൊടുക്കാറുണ്ട്, ചെറിയ പാർട്ടിയായ സിഎംപിയ്ക്കും പണം ലഭിച്ചിട്ടുണ്ടെന്നും അരവിന്ദാക്ഷൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.