മനുഷ്യനെ കൊല്ലുന്ന മദ്യനയം സ്വീകാര്യമല്ല: ഡോ. കാരിക്കശേരി
മനുഷ്യനെ കൊല്ലുന്ന മദ്യനയം സ്വീകാര്യമല്ല: ഡോ. കാരിക്കശേരി
Friday, August 26, 2016 12:25 PM IST
കൊച്ചി: മനുഷ്യനെ കൊല്ലുന്ന മദ്യനയം സ്വീകാര്യമല്ലെന്നും ഇടതുസർക്കാർ അത്തരമൊരു നയം ആവിഷ്കരിക്കരുതെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്‌ഥാന വൈസ് ചെയർമാനും കോട്ടപ്പുറം ബിഷപ്പുമായ ഡോ. ജോസഫ് കാരിക്കശേരി. കെസിബിസിയും കേരള മദ്യവിരുദ്ധ ഏകോപനസമിതിയും ചേർന്നു കലൂർ റിന്യൂവൽ സെന്ററിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സംസ്‌ഥാന കൺവൻഷനും ലഹരിക്കെതിരേ യുദ്ധപ്രഖ്യാപനവും ഫ്രാൻസിസ് പെരുമന അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ നയങ്ങൾ മനുഷ്യനു സമാധാനം നൽകാൻ ഉപകരിക്കണം. മദ്യവിരുദ്ധ പോരാട്ടം നന്മയ്ക്കുവേണ്ടിയുള്ള പോരാട്ടമാണ്. അതു വിജയിക്കും. മദ്യം വിറ്റ പണംകൊണ്ടുള്ള വികസനം മനുഷ്യനെ കൊന്നും ദ്രോഹിച്ചുമുള്ള വികസനമാണ്. സർക്കാരിന് ഒരു ധർമമുണ്ട്. അതു മനുഷ്യന്റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നതും ജീവനെ വിലമതിക്കുന്നതുമാകണം. മദ്യം വരുത്തിവയ്ക്കുന്ന തിന്മകളെ നേരിടാൻ മദ്യത്തിൽനിന്നുള്ള വരുമാനത്തേക്കാൾ കൂടുതൽ തുക വേണ്ടിവരുന്നുണ്ട്. മദ്യനിരോധനമാണു സർക്കാരിനും ജനത്തിനും ലാഭകരമെന്നും ബിഷപ് പറഞ്ഞു.


അടച്ചുപൂട്ടിയ മദ്യശാലകൾ തുറന്നാൽ ഗാന്ധിയൻ മാർഗത്തിലൂടെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു. കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്‌ഥാന ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദീൻ അധ്യക്ഷത വഹിച്ചു. കൊച്ചി മേയർ സൗമിനി ജയിൻ മുഖ്യാതിഥിയായിരുന്നു. സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്‌ഥാന ജനറൽ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, ടി.എം. വർഗീസ്, ഫാ.പോൾ കാരാച്ചിറ, പ്രസാദ് കുരുവിള, ജോൺസൺ പാട്ടത്തിൽ, ആന്റണി ജേക്കബ് ചാവറ, എം.ഡി. റാഫേൽ, ഫാ.സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, ഫാ. ജോർജ് നേരേവീട്ടിൽ, പീറ്റർ ഇല്ലിമൂട്ടിൽ കോർ എപ്പിസ്കോപ്പ, ഫാ. പോൾ ചുള്ളി, ഹിൽട്ടൺ ചാൾസ്, തങ്കച്ചൻ വെളിയിൽ, ജയിംസ് കോറമ്പേൽ, പ്രഫ.കെ.കെ. കൃഷ്ണൻ, ഫാ. ജോസഫ് ഒളിപ്പറമ്പിൽ, ഷാൻ കലൂർ, ജയിംസ് മുട്ടിക്കൽ, തോമസുകുട്ടി മണക്കുന്നേൽ, ജെസി ഷാജി, ചാണ്ടി ജോസ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.