ആഘോഷവും ആർപ്പുവിളികളുമില്ല; ബധിര കായികമേളയ്ക്കു‘നിശബ്ദ’ തുടക്കം
Friday, August 26, 2016 12:20 PM IST
കോഴിക്കോട്: ആഘോഷമോ ആർപ്പുവിളികളോ ഇല്ലാതെ 22–ാമത് സംസ്‌ഥാന ബധിര കായികമേളയ്ക്കു നിശബ്ദ’ തുടക്കം. കോഴിക്കോട് മെഡിക്കൽ കോളജിലെ ഒളിമ്പ്യൻ റഹ്മാൻ സിന്തറ്റിക് ട്രാക്കിൽ ആരംഭിച്ച മൂന്നു ദിവസത്തെ കായിക മാമാങ്കം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനംചെയ്തു. രാവിലെ നടന്ന വർണാഭമായ മാർച്ച്പാസ്റ്റിൽ നഗരസഭാ ഡെപ്യൂട്ടി മേയർ മീരാ ദർശക് കായികതാരങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 14 ജില്ലകളിൽനിന്നായി ആയിരത്തോളം കായിക താരങ്ങൾ വിവിധയിനങ്ങളിൽ മത്സരിക്കുന്നുണ്ട്്. അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, വിഭാഗങ്ങളിലാണ് മത്സരം. അത്ലറ്റിക്സിൽ, അണ്ടർ–12, അണ്ടർ–14, അണ്ടർ–16, 16 വയസിനു മുകളിൽ എന്നിങ്ങനെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി മൊത്തം എട്ട് വിഭാഗങ്ങളിൽ മത്സരമുണ്ട്.

ഫുട്ബോളിൽ 17 വയസിനു താഴെയും 17 വയസിനു മുകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരമുണ്ടാകും. വോളിബോളിൽ പുരുഷ– വനിതാ വിഭാഗത്തിലാണ് മത്സരം. സ്കൂൾ കായിക മേളകളിൽ ഉള്ളതുപോലെ 100 മീ, 200 മീ, 400 മീ, 800 മീ, 1500 മീ, 100 ഃ 4 റിലേ, 400 ഃ 4 റിലേ, ലോംഗ് ജംപ്, ഹൈജംപ്, ഷോട്ട്പൂട്ട്, ഡിസ്കസ്ത്രോ, ജാവലിൻ എന്നീ വിഭാഗങ്ങളിലാണു മത്സരങ്ങൾ. കേരള സ്പോട്സ് കൗൺസിലിന്റെ അംഗീകാരം ഇല്ലാത്തതിനാൽ മേളയ്ക്കു സർക്കാർ ഫണ്ട് ലഭിക്കില്ല. അതിനാൽ സ്കൂളുകളും വിദ്യാർഥികളും സ്വന്തം കൈയിൽനിന്നു പണം മുടക്കിയാണു മേള സംഘടിപ്പിക്കുന്നത്.


ഉദ്ഘാടന ചടങ്ങിൽ ജില്ലാ സ്പോട്സ് കൗൺസിൽ മുൻ പ്രസിഡന്റ് കെ.ജെ. മത്തായി അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഗിരീഷ് ചോലയിൽ, സംസ്‌ഥാന ബധിര സ്പോട്സ് കൗൺസിൽ പ്രസിഡന്റ് വാൾട്ടർ ഫെർണാണ്ടസ്, ജില്ലാ ബധിര സ്പോട്സ് കൗൺസിൽ പ്രസിഡന്റ് വി.കെ.തങ്കച്ചൻ, ടി.സി.അഹമ്മദ്, ഡോ. പി.സുധാകരൻ, എൻ.വിജയകുമാർ, എ.കെ. നൗഷാദ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.