സിപിഎം–സിപിഐ പോരിനിടെ വി.എസ് സിപിഐ വേദിയിൽ
സിപിഎം–സിപിഐ പോരിനിടെ വി.എസ് സിപിഐ വേദിയിൽ
Thursday, August 25, 2016 12:51 PM IST
കൊച്ചി: എറണാകുളം ജില്ലയിൽ അണികളെ പരസ്പരം അടർത്തി യെടുത്തു സിപിഎമ്മും സിപിഐ യും പരസ്യമായി പോരടിക്കുന്നതിനിടെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ സിപിഐ വേദിയിലെത്തി. എറണാകുളം ടൗൺ ഹാളി ൽ സിപിഐയുടെ യുവജനവിഭാഗമായ എഐവൈഎഫിന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ സംഘടിപ്പിച്ച ഫാസിസ്റ്റ്വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണു വി.എസ്. എത്തിയത്.

പോലീസ് മർദ്ദനത്തിൽ പരിക്കേ റ്റു ചികിത്സയിൽ കഴിയുന്ന ഇടക്കൊ ച്ചി സ്വദേശിയായ ബസ് ഡ്രൈവർ സുരേഷിനെ കാണാൻ വി.എസ് പോയതും ശ്രദ്ധേയമായി. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുരേഷിനെ കണ്ടു വിവര ങ്ങൾ ആരാഞ്ഞ വി.എസ് കുറ്റക്കാരായ പോലീസുകാർക്കെതിരേ കർശനനടപടികൾ സ്വീകരിക്കണമെ ന്നും സുരേഷിനു നഷ്ടപരിഹാരം കൊടുക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിൽ സുരേഷിന്റെ ഭാര്യ മിനി നേരത്തേ മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നൽകിയിരുന്നു.

സിപിഎമ്മിനെ പരസ്യമായി വിമർശിച്ചുകൊണ്ടിരിക്കുന്ന സിപിഐയുടെ വേദിയിൽ വി.എസ് എത്തിയതും മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്‌ഥാനം വഹിക്കുന്നതിനിടെ നടന്ന പോലീസ് അക്രമത്തിനിരയായ ആളെ കാണാൻ പോയതും ചർച്ചയായിട്ടുണ്ട്. വി.എസിനൊപ്പം ഇന്നലെ ജില്ലയിലെ സിപിഎം നേതാക്കളാരും ഉണ്ടാകാതിരുന്നതും ശ്രദ്ധിക്കപ്പെട്ടു. അതേസമയം മുവാറ്റുപുഴ എംഎൽഎയായ സിപിഐയിലെ എൽദോ ഏബ്രഹാം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സിപിഎമ്മിൽനിന്നു പുറത്തുപോയി സിപിഐയിൽ ചേർന്ന വി.ഒ. ജോണി അടക്കമുള്ളവർ ആശുപത്രിയിലുമുണ്ടായിരുന്നു.


എഐവൈഎഫിന്റെ ജില്ലാ സമ്മേളനച്ചടങ്ങിൽ സംബന്ധിക്കാനായി തിരുവനന്തപുരത്തുനിന്ന് ഇന്നലെ ഉച്ചകഴിഞ്ഞു 3.45ഓടെ ആലുവയിൽ ട്രെയിനിൽ എത്തിയ വി.എസിനെ റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കാൻ എത്തിയിരുന്നത് സിപിഐയുടെയും എഐവൈഎഫിന്റെയും നേതാക്കൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹം ആലുവ പാലസിലേക്കു പോയി. മുമ്പു വി.എസ് ഇവിടെ എത്തുമ്പോൾ നിഴൽപോലെ പിന്തുടർന്നിരുന്ന ജില്ലയിലെ പ്രമുഖ വി.എസ്പക്ഷ നേതാക്കളെയാരെയും ഇന്നലെ കണ്ടില്ല.

വൈകുന്നേരം 5.15 ഓടെ ടൗൺ ഹാളിലെ എഐവൈഎഫ് വേദിയിലെത്തിയ വി.എസിനു ആവേശകരമായ വരവേൽപ്പാണു ലഭിച്ചത്. അടുത്തകാലത്തു സിപിഐ കൂടാരത്തിലേക്കു ചേക്കേറിയ ഉദയംപേരൂരിലെ വിമതരടക്കം മുൻകാല വി.എസ് പക്ഷക്കാരുടെ വലിയനിരതന്നെ മുദ്രാവാക്യങ്ങളുമായി അണിനിരന്നിരുന്നു. 30 മിനിറ്റ് നീണ്ട പ്രസംഗത്തിൽ വിവാദകാര്യങ്ങളിലേക്കൊന്നും അദ്ദേഹം കടന്നില്ല. എഴുതി തയാറാക്കിയ പ്രസംഗം വായിക്കുക മാത്രമാണു ചെയ്തത്. സമ്മേളനവേദിയിൽ ഒരുമണിക്കൂറോളം ചെലവിട്ടതിനുശേഷമാണു വി.എസ് ജനറൽ ആശുപത്രിയിലേക്കു പോയത്. അവിടെനിന്നു നെടുമ്പാശേരിയിലെത്തി വിമാനമാർഗം തിരുവനന്തപുരത്തേക്കു തിരിച്ചുപോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.