രാജു നാരായണ സ്വാമിയെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഉയർത്തി
രാജു നാരായണ സ്വാമിയെ പ്രിൻസിപ്പൽ  സെക്രട്ടറിയായി ഉയർത്തി
Thursday, August 25, 2016 12:38 PM IST
തിരുവനന്തപുരം: കൃഷി വകുപ്പു സെക്രട്ടറി രാജു നാരായണ സ്വാമിക്കു പ്രിൻസിപ്പൽ സെക്രട്ടറിയായി സ്‌ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൃഷി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയായി രാജു നാരായണ സ്വാമി തുടരും. അഗ്രിക്കൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറുടെ പൂർണ ചുമതലയും സ്വാമിക്കു നൽകി.

1991 ബാച്ച് ഐഎഎസ് കേരള കേഡർ ഉദ്യോഗസ്‌ഥനായ രാജു നാരായണ സ്വാമിക്കു കഴിഞ്ഞ വർഷം സ്‌ഥാനക്കയറ്റം ലഭിക്കേണ്ടതായിരുന്നു. പ്രമോഷനുള്ള മാനദണ്ഡങ്ങൾ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ പാലിക്കാതിരുന്നതിന്റെ പേരിലായിരുന്നു സ്വാമിയുടെ പ്രമോഷൻ തടഞ്ഞിരുന്നത്. ഇതേ ബാച്ചിലെ മറ്റുള്ളവർക്കു നേരത്തെ സ്‌ഥാനക്കയറ്റം ലഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.