സീറ്റ് വിറ്റവരുടെ സാരോപദേശം വേണ്ടെന്നു മാണി
Thursday, August 25, 2016 12:38 PM IST
പാലാ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ സീറ്റ് വിറ്റ് കാശാക്കുന്നവരുടെ സാരോപദേശം ആവശ്യമില്ലെന്നു കേരള കോൺഗ്രസ് –എം ചെയർമാൻ കെ.എം മാണി. കേരള കോൺഗ്രസ്–എമ്മിനെ എൽഡിഎഫിൽ ചേർത്താൽ അതിനെ ശക്‌തമായി എതിർക്കുമെന്ന സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണത്തിനു മറുപടിയായി പാലായിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് –എം എന്നു കേൾക്കുമ്പോൾ സിപിഐ എന്തിനാണ് വിറളി പിടിക്കുന്നത്. കേരള കോൺഗ്രസ് ഇടതു മുന്നണിയിലേക്കില്ല, ഒറ്റയ്ക്കു നിൽക്കാൻ കെൽപ്പുള്ള പാർട്ടിയാണ് കേരള കോൺഗ്രസെന്നും മാണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.