കെപിസിസിയുടെ ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു
Thursday, August 25, 2016 12:26 PM IST
തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമിയുടെ 163ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഇന്ദിരാഭവനിൽ നടന്ന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

നവോത്ഥാന നായകന്മാരുടെ പ്രവർത്തനഫലമായി തുടച്ചുമാറ്റിയ മാറാല കെട്ടിയ ഭൂതകാലത്തിലെ ദുരാചാരപ്രേതങ്ങളെ ഉയർത്തിക്കൊണ്ടുവരാനാണ് ആർഎസ്എസും സംഘപരിവാറും ശ്രമിക്കുന്നതെന്നു രമേശ് ചെന്നിത്തല പറഞ്ഞു. നവോത്ഥാന നായകന്മാരെ അനുസ്മരിക്കാനും അവരുടെ സന്ദേശം പ്രചരിപ്പിക്കാനും മത്സരിക്കുന്ന സിപിഎമ്മും ബിജെപിയും ആദ്യം ചെയ്യേണ്ടത് ആളെക്കൊല്ലുന്ന രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.