എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ ഹ്രസ്വകാല സേവനം പെൻഷനു പരിഗണിക്കണം: കെപിടിഎഫ്
Thursday, August 25, 2016 12:25 PM IST
എടത്വ: എയ്ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ അധ്യാപകരുടെ പെൻഷൻ ആനുകൂല്യം നിയന്ത്രിക്കാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫ്രണ്ട് സംസ്‌ഥാന പ്രസിഡന്റ് തോമസുകുട്ടി മാത്യു ചീരംവേലിൽ ആവശ്യപ്പെട്ടു. ബ്രോക്കൺ സേവനകാലം പെൻഷൻ ആനുകൂല്യങ്ങൾക്കു പരിഗണിക്കേണ്ട എന്ന പുതിയ നിർദേശം എയ്ഡഡ് മേഖലയ്ക്കു മാത്രം ബാധകമാക്കി അധ്യാപക സേവനത്തിലെ തരം തിരിവ് ശരിയായ തീരുമാനമല്ല.

ബ്രോക്കൺ സർവീസ് കാലത്ത് ശമ്പളമില്ലാതെ ആത്മാർഥതയോടെ സേവനം ചെയ്ത് യാത്രാക്കൂലി, മറ്റു ചെലവുകൾ ഇനത്തിൽ ധാരാളം കടബാധ്യതകൾ വരുത്തി സേവനകാലം പൂർത്തിയാക്കിയത് സർ വീസിൽ കണക്കാക്കപ്പെടുമല്ലോ എന്ന പ്രതീക്ഷയിലാണ്. അവധിയൊഴുവിൽ വർഷങ്ങളോളം ജോലി ചെയ്തശേഷം മാത്രമാണ് എയ്ഡ ഡ് സ്കൂൾ അധ്യാപകരിൽ പലർ ക്കും സ്‌ഥിരനിയമനം ലഭിച്ചിട്ടുള്ളത്.


അതിനാൽ എയ്ഡഡ് മേഖലയി ൽ 30 വർഷം തികയ്ക്കുക അത്ര എളുപ്പമല്ല. ഗവൺമെന്റ്, എയ്ഡഡ് വേർതിരിവില്ലാതെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ ഹൈടെക്ക് ആക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ നടപടി സ്വാഗതാർഹമാണ്. എന്നാ ൽ അധ്യാപകരെ വേർതിരിച്ചുകാണുന്ന ധനകാര്യവകുപ്പിന്റെ ഈ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്‌തമായ പ്രതിഷേധസമരങ്ങളുമായി അധ്യാപക സംഘടനകൾ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.