ബാലസംഘടന ശക്‌തമാക്കാൻ കോൺഗ്രസും ഒരുങ്ങുന്നു
ബാലസംഘടന ശക്‌തമാക്കാൻ കോൺഗ്രസും ഒരുങ്ങുന്നു
Thursday, August 25, 2016 12:25 PM IST
മാന്നാർ: കോൺഗ്രസ് ബാലസംഘടനയായ ബാലവേദി സംസ്‌ഥാനത്ത് ശക്‌തിപ്പെടുത്താനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചു. എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രമുഖരെ ചെയർമാൻമാരാക്കിയാണു പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചിരിക്കുന്നത്.

സിപിഎം നേതൃത്വം നൽകുന്ന ബാലസംഘവും, ബിജെപി നേതൃത്വം നൽകുന്ന ബാലഗോകുലവും സംസ്‌ഥാനത്ത് സജീവമാണ്. ബാലവേദി ശക്‌തിപ്പെടുത്താൻ വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഇതിനായി കോൺഗ്രസിലെ ഒരു യുവനിരയെ തന്നെ നിയോഗിച്ചു കഴിഞ്ഞു.

ചെങ്ങന്നൂരിൽ പി.സി. വിഷ്ണുനാഥ്, കായംകുളത്ത് എം. ലിജു, ചേർത്തലയിൽ എസ്. ശരത്ത്, കരുനാഗപ്പള്ളി സി.ആർ. മഹേഷ്, തൃശൂർ പത്മജാ വേണുഗോപാൽ തുടങ്ങിയവരെ ചെയർമാൻമാരായി അതാത് മണ്ഡലങ്ങളിൽ നിയോഗിച്ചു കഴിഞ്ഞു.


ബാക്കി മണ്ഡലങ്ങളിലും ഉടൻ ബാലവേദി വിളിച്ച് ചെയർമാൻമാരെ നിശ്ചയിച്ച് പ്രവർത്തനം ശക്‌തമാക്കുവാനാണ് പദ്ധതി. കുട്ടികളിലൂടെ കോൺഗ്രസിനെ രക്ഷിക്കുക എന്ന ദൗത്യമാണ് ഈ ചെയർമാൻമാർക്കുള്ളത്. നിരവധി പരിപാടികളും പദ്ധതികളുമാണ് ബാലവേദിയിലെ കുട്ടികളെ ഇനി കാത്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.