ക്ഷീര കർഷകരെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തണം: പി.സി. തോമസ്
ക്ഷീര കർഷകരെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തണം: പി.സി. തോമസ്
Thursday, August 25, 2016 12:16 PM IST
കോട്ടയം: പാൽ ഉത്പാദകർ നേരി ടുന്ന പ്രശ്നങ്ങൾ പരിഗണിച്ചു ക്ഷീര കർഷകരെയും തൊഴിലാളികളെയും തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള കോ ൺഗ്രസ് ചെയർമാൻ പി.സി. തോമ സ്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി യെ നേരിൽകണ്ട് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌ഥാന സർക്കാർ ഏർപ്പെടുത്തിയ ക്ഷീര വ്യവസായ സെന്ററുക ൾ വേണ്ട പ്രയോജനം ചെയ്യുമെന്നും പാൽ അളന്ന് നൽകുന്ന ക്ഷീര കർഷകരെ സംഘടിപ്പിക്കാൻ ശ്രമം നടത്തുമെന്നും തോമസ് പറഞ്ഞു. ഒക്ടോബർ ഏഴു മുതൽ 16 വരെ എറണാകുളത്ത് നടക്കുന്ന ഹരിത്സോവം–2016 കാർഷിക മേളയിൽ ക്ഷീര–കോഴി കാർഷിക മത്സ്യ മേഖലകളുടെ പ്രശ്നങ്ങൾക്ക് ശാസ്ത്രീ യ പരിഹാരത്തിനുള്ള ശ്രമം നടക്കുമെന്ന് തോമസ് കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.