തിരുവനന്തപുരം–വേളാങ്കണ്ണി, ചെന്നൈ–എറണാകുളം റൂട്ടുകളിൽ പ്രത്യേക ട്രെയിനുകൾ ഉടനെത്തും
തിരുവനന്തപുരം–വേളാങ്കണ്ണി, ചെന്നൈ–എറണാകുളം റൂട്ടുകളിൽ പ്രത്യേക ട്രെയിനുകൾ ഉടനെത്തും
Thursday, August 25, 2016 12:16 PM IST
തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി ദക്ഷിണ റെയിൽവേ തിരുവനന്തപുരം–വേളാങ്കണ്ണി, ചെന്നൈ–എറണാകുളം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. തിരുനെൽവേലി വഴിയുള്ള തിരുവനന്തപുരം–വേളാങ്കണ്ണി സ്പെഷൽ ഫെയർ ട്രെയിൻ(06008) സെപ്റ്റംബർ നാലിന് രാത്രി 10.45ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് രണ്ടിന് വേളാങ്കണ്ണിയിൽ എത്തിച്ചേരും.

തിരിച്ചുള്ള വേളാങ്കണി–തിരുവനന്തപുരം സ്പെഷൽ ഫെയർ ട്രെയിൻ(06007) സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം 6.15ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.30ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ഒരു എസി 2 ടയർ, രണ്ട് എസി 3 ടയർ, ആറ് സ്ലീപ്പർ ക്ലാസ്, ആറ് ജനറൽ കമ്പാർട്ട്മെന്റുകൾ എന്നിവ ഈ ട്രെയിനുകളിലുണ്ടാകും. നെയ്യാറ്റിൻകര, കുഴിത്തുറ, ഇരണിയിൽ, നാഗർകോവിൽ, തിരുനെൽവേലി, വിദുരനഗർ, മധുര, ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ ഈ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.


എറണാകുളം– വേളാങ്കണ്ണി പ്രതിവാര സ്പെഷൽ ഫെയർ ട്രെയിൻ (06016) സെപ്റ്റംബർ ഒന്ന്, എട്ട്, 15 തീയതികളിൽ എറണാകുളം ജംഗ്ഷനിൽ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.30ന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണി–എറണാകുളം ജംഗ്ഷൻ സ്പെഷൽ ഫെയർ ട്രെയിൻ (06015) വേളാങ്കണ്ണിയിൽ നിന്ന് സെപ്റ്റംബർ രണ്ട്, ഒൻപത്, 16 എന്നീ തീയതികളിൽ ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 4.15ന് എറണാകുളത്തെത്തും.

ചെന്നൈ–എറണാകുളം ജംഗ്ഷൻ സുവിധ സ്പെഷൽ ട്രെയിൻ(82621) സെപ്റ്റംബർ ഒമ്പതിനു രാത്രി 10.30ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.45ന് എറണാകുളം ജംഗ്ഷനിലെത്തും. എറണാകുളം ജംഗ്ഷനിൽ നിന്ന് സെപ്റ്റംബർ 11ന് രാത്രി ഏഴിന് പുറപ്പെടുന്ന സുവിധാ സ്പെഷൽ ട്രെയിൻ (82622) പിറ്റേന്ന് രാവിലെ 7.15ന് ചെന്നൈയിലെത്തും. ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, ആർക്കോണം, കാട്പാടി സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.