ബജറ്റ് വിറ്റെന്ന ആരോപണമുള്ളവരാണ് സിപിഐയെ കുറ്റപ്പെടുത്തുന്നത്: ഫ്രാൻസിസ് ജോർജ്
ബജറ്റ് വിറ്റെന്ന ആരോപണമുള്ളവരാണ് സിപിഐയെ കുറ്റപ്പെടുത്തുന്നത്: ഫ്രാൻസിസ് ജോർജ്
Thursday, August 25, 2016 12:16 PM IST
കോട്ടയം: ബജറ്റ് വിറ്റുവെന്നാരോപണം നേരിടുന്നവരാണു സീറ്റ് കച്ചവടം നടത്തിയവരാണു സിപിഐക്കാരെന്നു പറയുന്നതെന്നു ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്. സീറ്റ് വിറ്റെന്ന ആരോപണത്തേക്കാൾ വലുതല്ലേ ബജറ്റ് വില്പന. ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് ആത്മപരിശോധനയ്ക്ക് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റ് സീറ്റ് വേണ്ടെന്നു വച്ച ഏക പാർട്ടിയാകും കേരള കോൺഗ്രസ്. രണ്ടാമതൊരു സീറ്റ് ആവശ്യമില്ലെന്ന് പാർട്ടിയുടെ ഉത്തരവാദപ്പെട്ട ഭാരവാഹി പറഞ്ഞിട്ടും ഇതിനെതിരേ ഒരു വാക്ക് മിണ്ടാൻപോലും കെ.എം. മാണി തയാറായില്ല. രണ്ടാമതൊരു സീറ്റ് വേണ്ടെന്നു പറയാൻ കാരണമെ ന്തെന്നു കെ.എം. മാണി വ്യക്‌തമാക്കണം. യുഡിഎഫ് ബാനറിൽനിന്നു വിജയിച്ചശേഷം ഇപ്പോൾ മുന്നണി വിട്ടതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. കേരള കോൺഗ്രസുകളുടെ യോജിപ്പ് ഫലപ്രദമാകുമെന്ന വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.