സ്വാശ്രയ പ്രവേശനം: ആരോഗ്യ മന്ത്രി വിശദീകരിച്ചു
Thursday, August 25, 2016 12:06 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയം ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലും ചർച്ചയായി. ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ നടപടികൾ വിശദീകരിച്ചു.

എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് ഏകീകൃത ഫീസെന്ന ആവശ്യം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു തന്നെ സ്വീകരിച്ച നിലപാടായിരുന്നുവെന്നു മന്ത്രി പറഞ്ഞു. എന്നാൽ, വിദ്യാർഥികൾക്കു താങ്ങാനാകാത്ത ഫീസാണു ഈടാക്കാൻ നിർദേശിച്ചിരുന്നത് എന്നതിനാൽ ഇതു നടപ്പാക്കാൻ കഴിയില്ലെന്ന് അറിയിച്ചു. ഇനി കോടതി വിധിയുടെ അടിസ്‌ഥാനത്തിലുള്ള നടപടിയാകും ഇക്കാര്യത്തിൽ സ്വീകരിക്കുക. നീറ്റ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ നിന്നു മെരിറ്റ് അടിസ്‌ഥാനത്തിൽ മാത്രമേ പ്രവേശനം നടത്തുകയുള്ളുവെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.