നൗഫലിന്റെ സ്‌ഥിതി ഗുരുതരമായി തുടരുന്നു
നൗഫലിന്റെ സ്‌ഥിതി  ഗുരുതരമായി തുടരുന്നു
Wednesday, August 24, 2016 1:04 PM IST
കളമശേരി: അമ്മയുടെ ക്രൂരമായ പീഡനത്തെത്തുടർന്നു പരിക്കുകളോടെ കൊച്ചി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അടിമാലി സ്വദേശിയായ ഒമ്പതു വയസുകാരെൻറ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ബാലാവകാശ കമ്മീഷൻ അംഗം മീന കുരുവിള, എഡിഎം സി.എ. പ്രകാശ്, ഇടുക്കി ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജാനറ്റ് ജോർജ് എന്നിവർ കുട്ടിയിൽനിന്നു മൊഴിയെടുത്തു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണു കുട്ടി നടത്തിയത്. അടിമാലി കൂമ്പൻപാറയിലെ നസീർ–സെലീന ദമ്പതികളുടെ മകൻ നൗഫലാണ് അമ്മയുടെ ക്രൂരമായ പീഡനത്തിനിരയായത്.

കുട്ടിയുടെ കൈ, കാൽ, മുഖം എന്നിവിടങ്ങളിലാണു കൂടുതൽ പരിക്കുള്ളത്. സ്വകാര്യഭാഗങ്ങളിലും പരിക്കുണ്ട്. മുഖത്തുനിന്നും കാലിൽനിന്നും മാംസം അടർന്നു പോയനിലയിലാണ്. ചൊവ്വാഴ്ച രാത്രി ഒമ്പതിന് കൊച്ചി സർക്കാർ മെഡിക്കൽ കോളജിലെത്തിച്ച കുട്ടിയെ രാത്രി 12ഓടെ പൊള്ളൽ ചികിത്സാ വിഭാഗത്തിലേക്കു മാറ്റി.

സംഭവത്തെക്കുറിച്ചു ഏഴു ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ ഇടുക്കി ജില്ലാ പോലീസ് മേധാവി, എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റി, ഇടുക്കി, എറണാകുളം ജില്ലകളിലെ ശിശുസംരക്ഷണ ഓഫീസർമാർ, കൊച്ചി മെഡിക്കൽ കോളജ് സൂപ്രണ്ട് എന്നിവരോടു നിർദേശിച്ചിട്ടുണ്ടെന്നു കമ്മീഷനംഗം മീന കുരുവിള പറഞ്ഞു. കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് എഡിഎം സി.എ. പ്രകാശും അറിയിച്ചു.

മാതാവ് സെലീനയെ ചൊവ്വാഴ്ച രാത്രി തന്നെ കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ പുലർച്ചെ ഇവരെ അടിമാലി സ്റ്റേഷനിലേക്കു കൊണ്ടുപോയി. കുട്ടിയുടെ പിതാവ് നസീർ കഞ്ചാവ് കേസിൽ അടിമാലി പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. നസീറിനു പോലീസ് സ്റ്റേഷനിലേക്കു വസ്ത്രം കൊണ്ടുകൊടുക്കാനായി നസീറിെൻറ മൂത്ത സഹോദരി വീട്ടിലെത്തിയപ്പോഴാണ് അവശനിലയിലായ കുട്ടിയെ കാണുന്നത്. ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഇവർ വിവരമറിയിച്ചതിനെത്തുടർന്നു പോലീസും ചൈൽഡ്ലൈൻ പ്രവർത്തകരും ചേർന്നു കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

അവിടെനിന്നു മാതാവ് സെലീന പോലീസിെൻറയും ബന്ധുക്കളുടെയും കണ്ണുവെട്ടിച്ചു കുട്ടിയെയുംകൊണ്ട് ഓട്ടോയിൽ എറണാകുളത്തേക്കു തിരിച്ചു. കൈയിൽ പണമില്ലാത്തതിനാൽ ഇവർ തന്നെ ബന്ധുക്കളെ വിവരമറിയിച്ചു.

ബന്ധുക്കളെത്തിയാണു കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിലത്തെിച്ചത്. അവിടെനിന്നു മെഡിക്കൽ കോളജിലേക്കു കൊണ്ടുവരികയായിരുന്നു.

<ആ>മാതാപിതാക്കൾക്കെതിരേ ജാമ്യമില്ലാ കേസ്

<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ25ിമളൗലഹബാീവേലൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>അടിമാലി: മാതാപിതാക്കളുടെ ആക്രമണത്തിനിരയായി കൊച്ചി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നൗഫലിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിൽ മാതാപിതാക്കൾക്കെതിരേ അടിമാലി പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

പിതാവ് കൂമ്പൻപാറ പഴംപിള്ളിയിൽ നസീർ, ഭാര്യ സെലീന എന്നിവർക്കെതിരേയാണ് കേസ്. ഐപിസി 324,326(ബി) സെക്ഷൻ പ്രകാരം ആയുധം ഉപയോഗിച്ചുള്ള അക്രമം, പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരേയുള്ള അതിക്രമം, ശരീര ഭാഗങ്ങളിൽ പൊള്ളൽ ഏൽപ്പിക്കൽ എന്നീ വകുപ്പുകൾ കൂടാതെ ജുവൈനൽ ജസ്റ്റീസ് ആക്ട് പ്രാകരവുമാണ് കേസെടുത്തിരിക്കുന്നത്. എറണാകുളത്തുനിന്ന് ഇന്നലെ രാവിലെ അടിമാലി മച്ചിപ്ലാവിലെ ഷെൽട്ടർ ഹോമിൽ സലീനയെയും ഇവരുടെ മറ്റു രണ്ടു കുട്ടികളെയും എത്തിച്ചു. ഇന്നലെ വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നു കോടതിയിൽ ഹാജരാക്കും.

മൂന്നുമാസം പ്രായമുള്ള കുഞ്ഞുള്ളതിനാൽ കോടതിയുടെയും ശിശുക്ഷേമ സമിതിയുടെയും നിർദേശപ്രകാരമായിരിക്കും തുടർനടപടി.

മൂന്നു മക്കളിൽ ഒരാളെ മാതാവ് പീഡിപ്പിച്ച സാഹചര്യത്തിൽ പിഞ്ചുകുഞ്ഞിനെ ഈ അമ്മയോടൊപ്പം ജയിലിൽ അയയ്ക്കാൻ പാടില്ലെന്നു ജുവനൈൽ നിയമത്തിൽ ഉള്ളതിനാൽ കുട്ടികളെ ജില്ലയിലെ ചിൽഡ്രൻസ് ഹോമിലേക്കു മാറ്റാനാണു സാധ്യത.

<ആ>സ്റ്റൗവിൽ മുഖം ചേർത്തുപൊള്ളിച്ചു, ഭക്ഷണം നൽകിയില്ല

അടിമാലി: മാതാപിതാക്കളുടെ പീഡനമേറ്റ് ഗുരുതരാവസ്‌ഥയിലായ നൗഫലിന് അനുഭവിക്കേണ്ടി വന്നത് അതിക്രൂരമായ പീഡനങ്ങൾ. മാസങ്ങളായി മാനസികവും ശാരീരികവുമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു. ഒരാഴ്ച ഭക്ഷണം പോലും നൽകിയില്ലെന്നാണ് മൊഴി. ഉപ്പ കൊണ്ടുവച്ച ബീഡി കത്തിച്ചതിന്റെ പേരിലാണു ബാപ്പയും ഉമ്മയും ചേർന്നു പീഡനം തുടങ്ങിയത്.

<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ25ിമളൗലഹബമേമേരസ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
കമ്പിവടി ഉപയോഗിച്ചു കാലിൽ അടിക്കുകയും തേങ്ങകൊണ്ട് ഇടിക്കുകയും ചെയ്തു.കൂടാതെ ഗ്യാസ് സ്റ്റൗ കത്തിച്ചുവച്ചശേഷം അതിനു മുകളിൽ ഉയർത്തിപ്പിടിച്ചു പൊളളിക്കുകയും ചെയ്തു. തിളപ്പിച്ച വെളളം ശരീരത്തിൽ ഒഴിച്ചു.

ഉറക്കെ കരയാൻപോലും സമ്മതിച്ചില്ല. കരയുമ്പോൾ വായ പൊത്തിപ്പിടിച്ചിരുന്നു. തന്നെ ബാപ്പയും ഉപ്പയും ചേർന്നു തല്ലുകയും മറ്റും ചെയ്യുമ്പോൾ അനുജൻ മുഹമ്മദ് ഹനീഫ നോക്കി നിൽക്കുമായിരുന്നു.

പേടിയോടെ കരയുന്നതും കാണുമായിരുന്നു. രാത്രിയിലായിരുന്നു ബാപ്പയും ഉമ്മയും വീട്ടിൽ എത്തിയിരുന്നത്. പകൽ ഇവർ പോകുമ്പോൾ തന്നെയും അനുജൻ മുഹമ്മദ് ഹനീഫയെയും വീട്ടിൽ പൂട്ടിയിടും. ആരെങ്കിലും ചോദിച്ചാൽ കുരങ്ങ് കടിച്ചതാണെന്നും കുരങ്ങ് ഓടിച്ചപ്പോൾ പാറയിൽനിന്നു വീണുണ്ടായ പരിക്കാണു ശരീരത്തിൽ കാണുന്നതെന്ന പറയണമെന്ന് ഉമ്മ സെലീന പറഞ്ഞിരുന്നു. അതുകൊണ്ടാണ് ആദ്യം കുരങ്ങ് കടിച്ചതെന്നു പറഞ്ഞത്.

മാതാപിതാക്കളുടെ കൊടിയ പീഡനത്തിനിരയായി കൊച്ചി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന നൗഫൽ എന്ന ഒൻപതു വയസുകാരൻ ഇന്നലെ അടിമാലി എസ്ഐ ലാൽസി ബേബിക്കു നൽകിയ മൊഴിയിലാണു മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ചൊവ്വാഴ്ച ഓട്ടോയിൽ ഉമ്മ വരുന്നതിനു മുൻപ് അയൽവാസിയായ ലൈല ഇത്ത മുറ്റത്ത് വന്നിരുന്നു. ലൈല ഇത്തയും ഓട്ടോ ഡ്രൈവറും ഉമ്മയോടു പറഞ്ഞാണ് തന്നെ ആശുപത്രിയിൽ കൊണ്ടുവന്നതെന്നും നൗഫൽ നൽകിയ മൊഴിയിൽ പറയുന്നു.

പീഡന വിവരം അടിമാലി താലൂക്കാശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്നു നടപടിയെടുത്ത അടിമാലി എസ്ഐ ബുധനാഴ്ച പുലർച്ചെ 2.30ന് കൊച്ചി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി കുട്ടിയുടെ മൊഴി എടുക്കുകയായിരുന്നു.

<ആ>നൗഫലിനു തുണയായത് ഓട്ടോ ഡ്രൈവറും അയൽവാസികളും

<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ25മൗേീബറൃശ്ലൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>അടിമാലി: മാതാപിതാക്കളുടെ ക്രൂരപീഡനത്തിന് ഇരയായ നൗഫലിനും സഹോദരൻ മുഹമ്മദ് ഹനീഫിനും തുണയായത് ഓട്ടോ ഡ്രൈവറും അയൽവാസികളും. ഇരുവരും വീട്ടുതടങ്കലിൽ ആയിരുന്നെന്ന് നൗഫലിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച അടിമാലി ഓട്ടോ സ്റ്റാൻഡിലെ ഓട്ടോഡ്രൈവർ വാളറ വിളയിൽ ബിജു ജോസഫ് പറഞ്ഞു.

ചൊവ്വാഴ്ച പത്തോടെയാണ് അടിമാലി കാംകോ ജംഗ്ഷനിൽനിന്നു നൗഫലിന്റെ മാതാവ് സെലീന ടാക്സി വിളിച്ചു കൂമ്പൻപാറയിൽ ഇവർ താമസിക്കുന്ന വീട്ടിലെത്തിയത്. ഈ സമയം ഇവിടെ പൊട്ടിയൊലിക്കുന്ന കുടിവെളള പൈപ്പ് നന്നാക്കുന്നതിന് അയൽവാസിയായ ലൈല ഇവിടെ എത്തിയിരുന്നു. കുട്ടിയുടെ ദയനീയ രോദനം കേട്ടതോടെ ലൈല വീട്ടിനുളളിൽ പ്രവേശിച്ചു. ഇതോടെയാണു നാടിനെ നടുക്കിയ പീഡനവിവരം പുറത്തായത്. വീട്ടിനുള്ളിൽ ലൈലയെ നൗഫലിന്റെ ഉമ്മ സെലീന ആക്രമിക്കാൻ ശ്രമിച്ചു. ബഹളം കേട്ടു താൻ വീടിനുളളിൽ കയറി നോക്കിയപ്പോൾ നിലത്ത് കിടന്ന് ഇഴയുന്ന നൗഫലിനെയാണു കണ്ടത്. ഇതോടെ കുട്ടിയെ ഉപേക്ഷിച്ചു പോരാൻ മനസ് അനുവദിച്ചില്ല. ആദ്യം കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ സെലീന വിസമ്മതിച്ചെങ്കിലും പിന്നീട് അയൽവാസികളെല്ലാം കൂടിയപ്പോൾ സെലീന വഴങ്ങുകയായിരുന്നു.

<ആ>കഞ്ചാവ് ബീഡി കിട്ടിയില്ല; നസീർ ജയിൽ ഭിത്തിയിൽ തലയിടിപ്പിച്ചു

അടിമാലി: മാതാപിതാക്കളുടെ ആക്രമണത്തിന് ഇരയായി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന നൗഫലിന്റെ പിതാവ് നസീർ ഇന്നലെ ദേവികുളം ജയിലിൽ തല ഭിത്തിയിൽ ഇടിപ്പിച്ചു ഭീതിപരത്തി.

കഞ്ചാവ് കേസിൽ ചൊവ്വാഴ്ച കോടതി ഇയാളെ റിമാൻഡ് ചെയ്തിരുന്നു. ചൊവ്വാഴ്ച ജയിലിൽ എത്തിയപ്പോൾ മുതൽ ഇയാൾ വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായി ജയിൽ സൂപ്രണ്ട് പറഞ്ഞു. ബുധനാഴ്ച രാവിലെ മുതൽ ഇയാൾ ജയിലിൽ കഞ്ചാവ് ബീഡി ആവശ്യപ്പെട്ടു. ഇവിടെ ലഭിക്കില്ലെന്ന് അറിയിച്ചതോടെ ജീവനക്കാർക്കെതിരേ തിരിയുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയുമായിരുന്നു. പിടിക്കാൻ ശ്രമിച്ച ജീവനക്കാരെയും ഇയാൾ ആക്രമിക്കാനൊരുങ്ങി.

പിന്നീടു ജയിൽ ജീവനക്കാർ സാഹസികമായി ഇയാളെ പിടികൂടി അടിമാലി ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയപ്പോഴും ഇയാൾ അക്രമാസക്‌തനായി.

തനിക്കു ചികിത്സ വേണ്ട, കഞ്ചാവ് ബീഡി വേണമെന്നു നിർബന്ധം പിടിച്ചു. ആശുപത്രിയിലും വിഭ്രാന്തി കാണിച്ചതോടെ ജയിൽ സൂപ്രണ്ടിന്റെ നിർദേശപ്രകാരം നസീറിനെ തൃശൂർ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.