പൊതുപണിമുടക്ക്: ഇരുചക്ര വാഹനങ്ങളും ഒഴിവാക്കണമെന്നു നേതാക്കൾ
Wednesday, August 24, 2016 12:55 PM IST
തിരുവനന്തപുരം: കേന്ദ്ര ട്രേഡ് യൂണിയനുകൾ സെപ്റ്റംബർ രണ്ടിനു പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പൊതുപണിമുടക്കിൽ ഇരുചക്രവാഹനങ്ങൾ അടക്കം നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു.

കേന്ദ്രസർക്കാരിന്റെ ‘തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ’ നയങ്ങളിൽ പ്രതിഷേധിച്ചും പന്ത്രണ്ടിന അവകാശപത്രിക മുന്നോട്ടു വച്ചുമാണു 24 മണിക്കൂർ പണിമുടക്ക്. ഒന്നിന് അർധരാത്രി 12 ന് ആരംഭിച്ച് രണ്ടിന് അർധരാത്രി 12ന് അവസാനിക്കും. പത്രം, പാൽ, ആശുപത്രി, ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിനു മുന്നിലെ സമരകേന്ദ്രത്തിൽ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംസ്‌ഥാന നേതാക്കൾ സത്യഗ്രഹമിരിക്കും. ഈ മാസം 31ന് പഞ്ചായത്ത്, ലോക്കൽ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തും. ഒന്നിന് എല്ലായിടത്തും വിളംബരജാഥകൾ നടത്തുമെന്നും ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.