പോലീസ് സൈബർ സമ്മേളനത്തിലെ ധൂർത്ത്: വിജിലൻസ് അന്വേഷിക്കും
Wednesday, August 24, 2016 12:55 PM IST
തിരുവനന്തപുരം: സൈബർ സുരക്ഷ ശക്‌തമാക്കുന്നതിന്റെ ഭാഗമായി പഠനവും പരിശീലനവും നല്കാനും മറ്റും ലക്ഷ്യമിട്ട് കേരള പോലീസ് സംഘടിപ്പിച്ച ‘കൊക്കൂൺ 2016’ സമ്മേളനത്തിലെ ധൂർത്തിൽ വിജിലൻസ് അന്വേഷണം. സമ്മേളനത്തിന്റെ കണക്കുകൾ പിടിച്ചെടുത്ത വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പ്രഥമദൃഷ്‌ട്യാ ധൂർത്ത് നടന്നെന്നും അന്വേഷണം വേണമെന്നും നിലപാട് സ്വീകരിച്ചു. ഇക്കഴിഞ്ഞ 18, 19 തീയതികളിലാണ് സമ്മേളനം നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.