സീറോ മലബാർ എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്നു തുടക്കം
Wednesday, August 24, 2016 12:45 PM IST
<ആ>സിജോ പൈനാടത്ത്

കൊച്ചി: മാർത്തോമാ ക്രിസ്ത്യാനികൾക്കിടയിലെ പുരാതന സഭാസംവിധാനമായ ‘പള്ളിയോഗത്തിന്റെ നവീകൃത സംഗമത്തിനു സീ റോ മലബാർ സഭയിൽ ഇന്നു പ്രാർഥനാപൂർവം സമാരംഭം. നാലാമതു സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി ഇരിങ്ങാലക്കുട രൂപതയിലെ കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ തുടങ്ങുമ്പോൾ, സഭാചരിത്രത്തിൽ പ്രൗഢമായ ഒരേടുകൂടി എഴുതിച്ചേർക്കപ്പെടുന്നു.

ഇനി നാലുനാൾ സഭയുടെ എല്ലാ തലങ്ങളെയും പ്രതിനിധീകരിക്കുന്നവർ നാളത്തെ സഭയ്ക്കായി ഒരുമിച്ചു ചിന്തിക്കും, ഒരുമിച്ചു പ്രാർഥിക്കും. മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയുടെ രജതജൂബിലി തിളക്കത്തിലാണു സീറോ മലബാർ സഭയുടെ സുപ്രധാന കൂട്ടായ്മ.

അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന അസംബ്ലിയിൽ ഇന്ത്യയുൾപ്പെടെ 21 രാജ്യങ്ങളിൽനിന്ന് 515 പ്രതനിധികൾ എത്തിയിട്ടുണ്ട്. സീ റോമലബാർ സഭയിലെ 50 മെത്രാന്മാർ, രൂപതകളെയും സമർപ്പിത സമൂഹങ്ങളെയും പ്രതിനിധീകരിച്ചു തെരഞ്ഞെടുക്കപ്പെട്ട 175 വൈദികർ, 70 സന്യാസിനികൾ, 220 അല്മായർ എന്നിവർ പങ്കെടുക്കുന്നവരിൽപ്പെടുന്നു.

ഇന്നു വൈകുന്നേരം അഞ്ചിനു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ സമൂഹബലിയോടെ അസംബ്ലി ആരംഭിക്കും. പ്രദക്ഷിണമായാണു മുഖ്യകാർമികനും സഹകാർമികരായ മെത്രാന്മാരും അൾത്താരയിലേക്കെത്തുക. ആർച്ച്ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാർമികരാകും. മാർ മാത്യു മൂലക്കാട്ട് വചനസന്ദേശം നൽകും.

6.30ന് ഗായകസംഘം അസംബ്ലി തീം സോംഗ് ആലപിക്കും. തുടർന്ന് മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലെത്തിയ സഭയുടെ ചരിത്രം വ്യക്‌തമാക്കുന്ന ഡോക്യുമെന്ററി. 6.55നാണ് ഉദ്ഘാടന സമ്മേ ളനം. ഇന്ത്യയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് ഡോ.സാൽവത്തോരെ പെനാക്കിയോ ഉ ദ്ഘാടനം നിർവഹിക്കും. മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആ ലഞ്ചേരി അസംബ്ലി പ്രതിനിധികളെ സ്വാഗതം ചെയ്ത് അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ആർ ച്ച്ബിഷപ് ഡോ.എം.സൂസപാക്യം, ബിഷപ് ഡോ. യുഹാനോൻ മാർ ഡയസ്കോറസ്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവർ പ്രസംഗിക്കും. സീറോ മലബാർ സഭ സിനഡ് സെക്രട്ടറിയും മെൽബൺ ബിഷപ്പുമായ മാർ ബോസ്കോ പുത്തൂർ റിപ്പോർട്ട് അവതരിപ്പിക്കും. അസംബ്ലി സെക്രട്ടറി റവ.ഡോ. ഷാജി കൊച്ചുപുരയിൽ, സഹൃദയ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ആന്റു ആലപ്പാടൻ എന്നിവർ പ്രസംഗിക്കും. അത്താഴത്തിനു ശേഷം ഇ രിങ്ങാലക്കുട രൂപതയുടെ കലാപരിപാടികൾ നടക്കും.

ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളു ടെ ദൗത്യം എന്നീ വിഷയങ്ങളാണ് അസംബ്ലി പ്രധാനമായും ചർച്ച ചെയ്യുന്നത്. വർത്തമാനകാല വെല്ലുവിളികളോടു സഭയുടെ പ്രത്യുത്തരമെന്ന നിലയിലാണു ചർച്ച നടക്കുക. പ്രബന്ധാവതരണങ്ങൾക്കു പുറമേ, ഈ വിഷയങ്ങളിൽ സഭയുടെ വിവിധ മേഖലകളിൽ നിന്നു സമാഹരിച്ച നിർദേശങ്ങളുടെ അവതരണം, ഗ്രൂപ്പ് ചർച്ചകൾ, പൊതുചർച്ചകൾ എന്നിവയുണ്ടാകും. റവ.ഡോ.ടോണി നീലങ്കാവിൽ, റവ.ഡോ.മാർട്ടിൻ കല്ലുങ്കൽ, റവ.ഡോ.ഫ്രാൻസിസ് എലുവത്തിങ്കൽ എന്നിവരാണു പ്രബന്ധാവതരണങ്ങൾ നടത്തുന്നത്.


നാളെ രാവിലെ 6.20ന് ഹിന്ദിയിലുള്ള ദിവ്യബലിയിൽ ഉജ്‌ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ മുഖ്യകാർമികത്വം വഹിക്കും. ബിഷപ്പുമാരായ മാർ ജോൺ വടക്കേൽ, മാർ ആന്റണി ചിറയത്ത് എന്നിവർ സഹകാർമികരാകും. 8.35ന് മേജർ ആർച്ച്ബിഷപ് അസംബ്ലി പ്രതിനിധികളുമായി ആശയവിനിമയം നടത്തും.

9.50നു സീറോ മലങ്കര സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കബാവ സന്ദേശം നൽകും. തുടർന്നു ചിങ്ങവനം ക്നാനായ അതിരൂപത വലിയ മെത്രാ പ്പോലീ ത്ത കുറിയാക്കോസ് മാർ സേവേറിയോസ് ഉച്ചകഴിഞ്ഞു 2.50ന് ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയും ആശംസയേകും.

27ന് രാവിലെ 6.20ന് ഇംഗ്ലീഷിലുള്ള ദിവ്യബലിയിൽ ഷിക്കാഗോ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികനാകും. ബിഷപ്പുമാരായ മാർ തോമസ് ഇലവനാൽ, മാർ ജോസ് കല്ലുവേലിൽ എന്നിവർ സഹകാർമികരാകും. രാവിലെ 9.50നു കൽദായ സഭാധ്യക്ഷൻ മാർ അപ്രേം മെത്രാപ്പോലീത്തയും പുത്തൻകുരിശ് അങ്കമാലി മെത്രാപ്പോലീത്ത മാത്യൂസ് മാർ എഫ്രേമും ആശംസയേകും.

28നു രാവിലെ 9.15നു സമാപന സമ്മേളനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദേശം നൽകും. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, മാതൃവേദി പ്രസിഡന്റ് ഡെൽസി ലൂക്കാച്ചൻ എന്നിവർ പ്രസംഗിക്കും. 11നു കൃതജ്‌ഞതാദിവ്യബലിയിൽ മേജർ ആർച്ച്ബിഷപ്പിനൊപ്പം ബിഷപ്പുമാരായ മാർ ലോറൻസ് മുക്കുഴി, മാർ ജോസ് ചിറ്റൂപ്പറമ്പിൽ, മാർ ബോസ്കോ പുത്തൂർ, മാർ പോളി കണ്ണൂക്കാടൻ എന്നിവർ സഹകാർമികരാകും. ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് സന്ദേശം നൽകും.

ഇന്ത്യക്കു പുറമേ, ഇറ്റലി, ബ്രിട്ടൺ, ഓസ്ട്രേലിയ, അമേരിക്ക, കാ നഡ, ഓസ്ട്രിയ, സിംഗപ്പൂർ, ന്യൂസിലാൻഡ്, അയർലൻഡ്, സൗത്ത് ആഫ്രിക്ക, നൈജീരിയ, വിവിധ ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് അസംബ്ലിയിൽ പ്രതിനിധികളുണ്ട്. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സിനഡിൽ പങ്കെടുക്കുന്ന മെത്രാന്മാർ ഇന്ന് ഉച്ചയ്ക്ക് അസംബ്ലിയിലേക്കെത്തുമെന്നു സഭയുടെ മുഖ്യവക്‌താവ് റവ.ഡോ.ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു. സീറോ മലബാർ സിനഡിന്റെ തീരുമാന പ്രകാരം വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരു വർഷത്തോളം നീണ്ട ഒരുക്കങ്ങൾക്കൊടുവിലാണ് അംസംബ്ലി ആരംഭിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.