ശബരിമല വിവാദം വേണ്ടെന്ന് അജയ് തറയിൽ
Wednesday, August 24, 2016 12:45 PM IST
പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട് ഇന്ന് ഉയർന്നുകൊണ്ടിരിക്കുന്ന വിവാദം അവസാനിപ്പിക്കാൻ എല്ലാ കേന്ദ്രങ്ങളും തയാറാകണമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡംഗം അജയ് തറയിൽ.

മണ്ഡല പൂജ, മകരവിളക്ക് തീർഥാടനകാലം തുടങ്ങാൻ കേവലം 80 ദിവസം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ശബരിമല ദർശനത്തിനായെത്തുന്ന ഭക്‌തരുടെ ക്ഷേമവും സൗകര്യവും മുൻനിർത്തി ഉത്സവം കൂടുതൽ ഭംഗിയാക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങൾക്കും പ്രത്യേക പരിഗണന നല്കേണ്ട സാഹചര്യത്തിൽ ശബരിമലയെ വി വാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നതു അനീതിയും അനാദരവുമാണ്.


പ്രതിവർഷം ഇവിടെത്തുന്ന ഭക്‌തരിൽ 15 ശതമാനം മാത്രമാണു മലയാളികൾ. ബാക്കിയൊക്കെ ഇതര സംസ്‌ഥാനക്കാരും വിദേശികളുമാണ്. കഠിനവ്രതം നോറ്റ് തീർഥാടകരായി എത്തുന്ന അയ്യപ്പഭക്‌തരിൽ വിവാദ ങ്ങൾ വേദന മാത്രമേ സൃഷ്‌ടിക്കൂവെ ന്ന യാഥാർഥ്യം എല്ലാവരും ഉൾക്കൊള്ളണമെന്നും അജയ് തറയിൽ പറഞ്ഞു. വിവിധ സംവിധാനങ്ങളൊരുക്കി തീർഥാടനം സുഗമമായി നട ത്തേണ്ട വകുപ്പുകളും ജുഡീഷറിയും കുറേക്കൂടി ആത്മാർഥവും യാഥാർഥ്യ പൂർണവുമായ അനുകൂല സമീപനം ശബരിമലയോടു പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.