ഗാർഹിക തൊഴിലാളികളെ ആരോഗ്യസുരക്ഷാ പദ്ധതിയിൽ ചേർക്കണം
Wednesday, August 24, 2016 12:36 PM IST
കൊച്ചി: ഗാർഹിക തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ നടപടി കൈക്കൊള്ളുന്നില്ലെന്നു ബിഎംഎസ് സംസ്‌ഥാന ജനറൽ സെക്രട്ടറി എം.പി രാജീവൻ. ബിഎംഎസ് പ്രഥമ സംസ്‌ഥാനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതര തൊഴിലാളികൾക്കു സർക്കാരുകളിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഗാർഹിക തൊഴിലാളികൾക്കും ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ എ.എസ്. രഘുനാഥ് അധ്യക്ഷതവഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.