ടെറിറ്റോറിയൽ ആർമിയിലേക്കു റിക്രൂട്ട്മെന്റ് റാലി നടത്തും
Wednesday, August 24, 2016 12:36 PM IST
തിരുവനന്തപുരം: ടെറിറ്റോറിയൽ ആർമിയുടെ നാഗ്പൂരിലെ 118 ഇൻഫെന്ററി ബെറ്റാലിയൻ ഗ്രനേഡിയേഴ്സ് അടുത്ത മാസം നാലു മുതൽ പത്തു വരെ ജനറൽ ഡ്യൂട്ടി സോൾജിയർ, ക്ലാർക്ക്, ട്രേഡ്സ്മാൻ എന്നീ തസ്തികളിലേയ്ക്ക് നാഗ്പൂരിലെ സീതാബുൽദി ഫോർട്ടിൽ റിക്രൂട്ട്മെന്റ് റാലി നടത്തും. കേരളം ഉൾപ്പെടെ ഒമ്പതു സംസ്‌ഥാനങ്ങളിലെ ഉദ്യോഗാർഥികൾക്കായിട്ടാണു റിക്രൂട്ട്മെന്റ്.

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസലും പകർപ്പും സഹിതം സെപ്റ്റംബർ നാലിനു രാവിലെ ആറിനു നാഗ്പൂരിലെ സീതാബുൽദി ഫോർട്ടിൽ ഹാജരായിരിക്കണം. പാസ്പോർട്ട് വലിപ്പത്തിലുള്ള 20 കളർ ഫോട്ടോഗ്രാഫുകൾ, സ്‌ഥിര താമസക്കാരനാണെന്നുള്ള രേഖ, സ്വഭാവ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് അല്ലെങ്കിൽ വോട്ടർ തിരിച്ചറിയൽ കാർഡ്, എൻസിസി/ കംപ്യൂട്ടർ/സ്പോർട്സ് (ദേശീയ /ജില്ലാ/ സംസ്‌ഥാനതലങ്ങളിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റ്), കല്യാണം കഴിച്ചിട്ടില്ലെന്നുള്ളതിന്റെ സർട്ടിഫിക്കറ്റ് (18 മുതൽ 21 വയസുവരെയുള്ള ഉദ്യോഗാർഥികൾക്കു മാത്രം) തുടങ്ങിയ രേഖകൾ കൈവശം ഉണ്ടായിരിക്കണം.


റിക്രൂട്ട്മെന്റ് തീയതിയിൽ 18 നും 42 നും മധ്യേ ആയിരിക്കണം പ്രായം. ഉയരം 160 സെന്റിമീറ്ററോ അതിനു മുകളിലോ, നെഞ്ചളവ് 77 സെന്റിമീറ്റർ, ഭാരം 50 കിലോഗ്രാമോ അതിലധികമോ ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യത – ജിഡി സോൾജിയർ, 45 ശതമാനം മാർക്കോടെ പത്താം ക്ലാസോ, തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം. ഇതിന് പുറമെ ഓരോ വിഷയത്തിലും 33 ശതമാനം മാർക്ക് നിർബന്ധമായും ലഭിച്ചിരിക്കണം. ട്രേഡ്സ്മാൻ – ഷെഫ് തസ്തികയിൽ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസോ, അതിനുമുകളിലോ ആയിരിക്കണം യോഗ്യത.

ഉദ്യോഗാർഥി ഇപ്പോൾ ജോലി നോക്കുന്നുണ്ടെങ്കിൽ അവിടത്തെ തൊഴിൽ ദാതാവിന്റെ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് നേടിയിരി ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.