മഹാകവി പി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Wednesday, August 24, 2016 12:36 PM IST
കോഴിക്കോട്: മഹാകവി പി. കുഞ്ഞിരാമൻ നായരുടെ പേരിൽ തിരുവനന്തപുരം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന പി ഫൗണ്ടേഷൻ ആൻഡ് റിസർച്ച് സെന്റർ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

എം.ടി വാസുദേവൻ നായർക്കാണ് പ്രഥമ ‘കളിയച്ഛൻ‘ പുരസ്കാരം. സമസ്തകേരളം നോവൽ അവാർഡ് സുഭാഷ് ചന്ദ്രന്റെ ’മനുഷ്യന് ഒരാമുഖം’ എന്ന കൃതിക്കാണ്. വിവർത്തനത്തിനുളള തേജസ്വിനി പുരസ്കാരം സുധാകൻ രാമന്തളിക്കാണ്. കഥയ്ക്കുള്ള നിള പുരസ്കാരം കെ. രേഖയ്ക്കാണ്. ഇ. സന്ധ്യയ്ക്കാണ് കവിതാ പുരസ്ക്കാരം. വൈജ്‌ഞാനിക സാഹിത്യത്തിനുള്ള പയസ്വിനി പുരസ്കാരം എസ്. കൃഷ്ണ കുമാറിനും ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.