10 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി
Tuesday, August 23, 2016 4:31 PM IST
കൂത്തുപറമ്പ്: എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ ബസ് യാത്രക്കാരനായ യുവാവിൽനിന്നും 10 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. കോഴിക്കോട് കൊടുവള്ളിയിലെ അഷ്കർ അലി (36) യിൽനിന്നാണ് പണം പിടികൂടിയത്. ഇന്നലെ രാവിലെ ഒമ്പതോടെ പാറാലിലെ എക്സൈസ് റേഞ്ച് ഓഫീസിനു സമീപം കൂത്തുപറമ്പ് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഹനീഫ, പ്രേമരാജൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്.

തലശേരിയിൽനിന്നും കൊട്ടിയൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസിൽനിന്നാണ് പണം പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ അജേഷ്, അനീഷ്, സജിത്ത്, രാജീവൻ എന്നിവരും സംഘത്തിലുണ്ടാിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.