ജിഷ വധക്കേസ്: കുറ്റപത്രം നൽകാൻ പോലീസിനു സമയം നീട്ടി നൽകി
ജിഷ വധക്കേസ്: കുറ്റപത്രം നൽകാൻ പോലീസിനു സമയം നീട്ടി നൽകി
Tuesday, August 23, 2016 1:33 PM IST
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകാൻ കോടതി പോലീസിന് 90 ദിവസം അനുവദിച്ചു. കേസിലെ പ്രതിയായ അമിറുൾ ഇസ്ലാമിനെതിരേ ദളിത് പീഡനനിരോധന നിയമപ്രകാരം കേസെടുത്തതിനാൽ 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ടായിരുന്നു. ഈ പരിധി കഴിഞ്ഞ സാഹചര്യത്തിൽ കൂടുതൽ സമയംതേടി പോലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണു കോടതി ഉത്തരവ്.

പ്രതിക്കെതിരേ ദളിത് പീഡനനിരോധന നിയമം അനുശാസിക്കുന്ന ശിക്ഷയേക്കാൾ കടുത്തശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയതിനാലാണു കുറ്റപത്രം സമർപ്പിക്കാനുള്ള സമയപരിധി കോടതി 90 ദിവസമായി ദീർഘിപ്പിച്ചത്. 2016 ജൂൺ 16ന് അറസ്റ്റിലായ പ്രതിക്കെതിരേ അടുത്തമാസം 16 നകം കുറ്റപത്രം സമർപ്പിച്ചാൽ മതി. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ റിമാൻഡ് കാലാവധി അടുത്തമാസം ആറുവരെ നീട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.