മഴക്കുറവ് 30 ശതമാനം
മഴക്കുറവ് 30 ശതമാനം
Tuesday, August 23, 2016 1:25 PM IST
തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം 30 ശതമാനം കുറവായി. ശരാശരി 171.35 സെന്റിമീറ്റർ മഴ കിട്ടേണ്ട സ്‌ഥാനത്ത് ഇന്നലെ രാവിലെ എട്ടുവരെ ലഭിച്ചത് 120.68 സെന്റിമീറ്റർ മാത്രം. കഴിഞ്ഞവർഷം ഇതേ തീയതിയിലും 30 ശതമാനം മഴ കുറവായിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ 30നു കാലവർഷം അവസാനിച്ചത് 26 ശതമാനം കമ്മിയിലാണ്.

ഈ വർഷം ജൂലൈ 15നു ശേഷം മൂന്നു ദിവസം മാത്രമേ ശരാശരി തോതിൽ മഴ ലഭിച്ചിട്ടുള്ളൂ.ആസാം– മേഘാലയ കഴിഞ്ഞാൽ രാജ്യത്ത് ഈ വർഷം ഏറ്റവും മഴക്കുറവ് നേരിട്ട കാലാവസ്‌ഥ ഡിവിഷൻ കേരളമാണ്. രാജസ്‌ഥാനും മധ്യപ്രദേശിനും പോലുള്ള വരണ്ട മേഖലകളിൽ പതിവിനേക്കാൾ 30 മുതൽ 55 വരെ ശതമാനം അധിക മഴ ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.